താരങ്ങള്‍ക്ക് കരുത്ത് കൂടും, മറ്റൊരു പങ്കാളിയെ കൂടി പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴസ്

Image 3
FootballISL

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണില്‍ ബോഡിഫസ്റ്റിനെ തങ്ങളുടെ ഔദ്യോഗിക പോഷകാഹാര പങ്കാളികളായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സന്തോഷപൂര്‍വം പ്രഖ്യാപിച്ചു. ക്ലിനിക്കലി പഠനവിധേയമാക്കിയതും ഗവേഷണം ചെയ്തതുമായ സസ്യവും, വൃത്തിയുള്ളതും, സുരക്ഷിതവും യോഗ്യവുമായ ഉത്പന്നങ്ങള്‍ ഉപയോഗിച്ച് ഇന്ത്യക്ക് പോഷകാഹാരക്ഷമത കൈവരിക്കാനാണ് മുംബൈ ആസ്ഥാനമായുള്ള ഫാമിലി വെല്‍നസ് ആന്‍ഡ് സ്പോര്‍ട്സ് ന്യൂട്രീഷന്‍ കമ്പനിയായ ബോഡിഫസ്റ്റ് ലക്ഷ്യമിടുന്നത്.

മികച്ച ആരോഗ്യത്തിനായി പ്രതിരോധ ക്ഷമത സൃഷ്ടിക്കാന്‍ പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ വഴി കായിക പ്രേമികള്‍, വിവിധ ഹോബികള്‍ തേടുന്നവര്‍, ജിമ്മുകളില്‍ പോവുന്നവര്‍, മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, കോര്‍പ്പറേറ്റ് പ്രൊഫഷണലുകള്‍ എന്നിവരുടെ പോഷക ആവശ്യങ്ങള്‍ ബോഡിഫസ്റ്റ് നിറവേറ്റുന്നു. ഐഎസ്എലിന്റെ വരാനിരിക്കുന്ന സീസണിനായി തയ്യാറെടുക്കുമ്പോള്‍ കഠിനമായ പരിശീലന സെഷനുകളെ അഭിമുഖീകരിക്കാന്‍ അവരുടെ ശരീരത്തെ സഹായിക്കുന്നതിന് ഉയര്‍ന്ന നിലവാരമുള്ള പോഷകാഹാര സപ്ലിമെന്റുകള്‍, വേയ് പ്രോട്ടീനുകള്‍ പോലുള്ള മികച്ച വെല്‍നെസ് ആവശ്യവസ്തുക്കള്‍ ഈ പങ്കാളിത്തത്തിലൂടെ കെബിഎഫ്സി താരങ്ങള്‍ക്ക് ലഭിക്കും.

യുവ അത്ലറ്റുകളുടെ, പ്രത്യേകിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ സൗഖ്യയാത്രയുടെ ഭാഗമാകുന്നത് തീര്‍ച്ചയായും ഒരു ബഹുമതിയാണ്. രാജ്യത്തിന് പ്രൗഢിയേകുന്ന ടീമിന്റെ ഔദ്യോഗിക പോഷകാഹാര പങ്കാളിയാവുന്നതില്‍ ബോഡിഫസ്റ്റിനും അഭിമാനമുണ്ട്. ഓരോ ഗോളും കൂടുതല്‍ അവിശ്വസനീയമാക്കി, ഓരോ മത്സരവും മികച്ചതാക്കി, ഓരോ ആരാധകനെയും അഭിമാനം കൊള്ളിച്ച് ഈ സീസണില്‍ ടീമില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. നമ്മള്‍ കൂടുതല്‍ കാര്യങ്ങള്‍ക്കായി സൃഷ്ടിക്കപ്പെട്ടവരാണ്-ബോഡിഫസ്റ്റ് ഡയറക്ടര്‍ സുരേഷ് ഡിയോറ പറഞ്ഞു.

ഏറ്റവും മികച്ചതാവാന്‍ ലക്ഷ്യബോധത്തോടെയും അഭിനിവേശത്തോടെയും ജീവിതം നയിക്കുകയെന്നതാണ് നമ്മെ പ്രചോദിപ്പിക്കുകയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നത്. മികച്ചതും വെടിപ്പുള്ളതും സുരക്ഷിതവും യോഗ്യതയുള്ളതുമായ വെല്‍നെസ് അവശ്യവസ്തുക്കള്‍ ഉപയോഗിച്ച് രാജ്യത്ത് നല്ല ആരോഗ്യം കൊണ്ടുവരാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്, ഇപ്പോള്‍ എല്ലാ കളികളിലും ദൃഢമായി പ്രയത്നിക്കുന്ന,
അഭിലാഷികളായ കായികതാരങ്ങളുമായി യാത്ര തുടങ്ങാന്‍ ബോഡിഫസ്റ്റ് ഒരുങ്ങിയിരിക്കുന്നു- ആഗോള ന്യൂട്രാസ്യൂട്ടിക്കല്‍ ഇന്‍ഫ്ളുവന്‍സറും, വിദഗ്ധനും, പ്രബോധകനും, ബോഡിഫസ്റ്റിന്റെ സ്ട്രാറ്റജിക് ഡയറക്ടറും ചീഫ് മെന്ററുമായ സന്ദീപ് ഗുപ്ത പറഞ്ഞു.

എന്റെ ഏറ്റവും വലിയ രണ്ട് അഭിനിവേശങ്ങള്‍ (ആരോഗ്യവും ഫുട്ബോളും) ഒരുമിച്ച് കാണാനാവുന്നത് ശരിക്കും ആനന്ദകരമാണ്. അതോടൊപ്പം രാജ്യത്തെ ഏറ്റവും മികച്ച ടീമുകളിലൊന്നായ കേരള ബ്ലാസ്റ്റേഴ്സുമായി അവരുടെ ഔദ്യോഗിക പോഷകാഹാര പങ്കാളിയെന്ന നിലയില്‍ സഹകരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് അത്രമേല്‍ അഭിമാനമുണ്ട്. കൂടുതല്‍ ആരോഗ്യത്തിലേക്കുള്ള യാത്ര നമുക്ക് ആരംഭിക്കാം, നമുക്ക് മുന്നോട്ട് പോകാം. നമുക്കിപ്പോള്‍ തടസങ്ങളില്ല, കാരണം നമ്മള്‍ കൂടുതല്‍ കാര്യങ്ങള്‍ക്കായി സൃഷ്ടിക്കപ്പെട്ടവരാണ്-ബോഡിഫസ്റ്റ് സഹസ്ഥാപകനായ പ്രണയ് ജെയിന്‍ പറഞ്ഞു.

യുഎസ്എ, ജപ്പാന്‍, യൂറോപ്പ് തുടങ്ങിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ച്, ശാസ്ത്രീയ തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള അതുല്യമായ കായിക പോഷകാഹാര ഉല്‍പ്പന്നങ്ങളുടെ നിര അതിന്റെ പോര്‍ട്ട്ഫോളിയോയിലേക്ക് ഉടനെ കൂട്ടിച്ചേര്‍ക്കാന്‍ ബോഡിഫസ്റ്റ് ലക്ഷ്യമിടുന്നുണ്ട്.

അസുഖങ്ങളുടെയും പരിക്കിന്റെയും അപകടസാധ്യതകള്‍ പരിമിതപ്പെടുത്തുന്നതിനൊപ്പം, സ്ഥിരതയുള്ളതും കഠിനവുമായ പരിശീലനത്തെ പിന്തുണയ്ക്കുന്നതിന് നല്ല സമീകൃതാഹാരവും ആരോഗ്യക്രമവും ആവശ്യമാണ്. ആഹാരക്രമവും വര്‍ക്ക്ഔട്ടുകളും തമ്മിലുള്ള ശരിയായ ബന്ധത്തിന്റെ പ്രാധാന്യം അംഗീകരിക്കുന്ന ബോഡിഫസ്റ്റ് എന്ന ബ്രാന്‍ഡുമായി ഔദ്യോഗിക പോഷകാഹാര പങ്കാളികളെന്ന നിലയില്‍ സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഞങ്ങള്‍ ഉയര്‍ന്ന തലങ്ങളില്‍ മത്സരിക്കുമ്പോള്‍ മികച്ച ചേരുവകള്‍ കൊണ്ട് നിര്‍മിച്ച ബോഡിഫസ്റ്റിന്റെ വിശാലമായ ശാസ്ത്രീയാധിഷ്ഠിത ഉത്പന്നങ്ങള്‍ ഉപയോഗിച്ച്, ഞങ്ങളുടെ കളിക്കാര്‍ക്ക്, അവര്‍ ഓരോരുത്തര്‍ക്കും ഇച്ഛാനുസൃതമായ ശരിയായ സപ്ലിമെന്റുകള്‍ നല്‍കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഈ പങ്കാളിത്തം സീസണിലുടനീളം ഞങ്ങളുടെ കളിക്കാരില്‍ നല്ല സ്വാധീനം ചെലുത്തുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു-കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഉടമ നിഖില്‍ ഭരദ്വാജ് പറഞ്ഞു.