ആരാധകർക്ക് തകർപ്പൻ സമ്മാനവുമായി ബ്ലാസ്റ്റേഴ്‌സ്

Image 3
FootballISL
  • ഹൈദരാബാദ് ആസ്ഥാനമായുള്ള ഇന്ററാക്ടീവ് ടെക്നോളജി ഇന്നൊവേറ്ററായ ഡ്യൂസേർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. മികച്ച ആരാധക ഇടപെഴകൾ ലക്ഷ്യമിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ലൈവ് തംബോല ഗെയിമിംഗ് ആപ്ലിക്കേഷനായ ‘മൂല’ അവതരിപ്പിച്ചത്.

സാമൂഹ്യ അകലം പാലിക്കുന്ന ഈ അസാധാരണ കാലഘട്ടത്തിൽ പോലും ആരാധകരുമായി കൂടുതൽ ബന്ധം പുലർത്തുന്നതിനും അവർക്ക് ക്ലബ്ബുമായി ഇടപഴകുന്നതിനുമുള്ള ക്ലബ്ബിന്റെ മറ്റൊരു സംരംഭമാണിത്. ലോകമെമ്പാടുമുള്ള കെ‌ബി‌എഫ്‌സി ആരാധകർക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന തരത്തിൽ യൂസർ ഇന്റർഫേസ് ഉൾക്കൊള്ളുന്ന ലൈവ് തംബോല ഗെയിം ആപ്പിൾ ആപ്പ് സ്റ്റോറിൽ എംലൈവ് ഗെയിമുകളായും ഗൂഗിൾ പ്ലേ സ്റ്റോറിൽ മൂല ലൈവ് എന്ന നിലയിലും ഡൗൺലോഡ് ചെയ്യാം. ലൈവ് ഹോസ്റ്റുകൾക്കൊപ്പം ആഴ്ചയിൽ രണ്ടുതവണ നടക്കുന്ന ഗെയിമിൽ പങ്കെടുക്കുന്നതിലൂടെ ആരാധകർക്ക് സമ്മാന തുകകൾ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.

ഈ സംരംഭത്തിലൂടെ വീടുകളിൽ സുരക്ഷിതമായിരിന്നുകൊണ്ട് ഡിജിറ്റലായി ഒത്തുചേരാനും, ഇടപഴകാനും ക്ലബ് ആരാധകരോട് അഭ്യർത്ഥിക്കുന്നു.

“ലോക്ക് ഡൗൺ സമയത്ത് അവതരിപ്പിച്ച, സൗജന്യ തത്സമയ ഗെയിമിംഗ് ആപ്ലിക്കേഷനായ മൂല ലൈവ് ലോകമെമ്പാടുമുള്ള സുഹൃത്തുക്കളെയും കുടുംബങ്ങളെയും ഒരുമിച്ച് കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ളതാണ്. കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുമായി സഹകരിക്കുന്നതിലും ആഗോള കെ‌ബി‌എഫ്‌സി കുടുംബത്തെ തംബോല പോലുള്ള രസകരമായ ലൈവ് ഗെയിമുകളുമായി ബന്ധിപ്പിക്കുന്നതിലും ഞങ്ങൾ സന്തുഷ്ടരാണ്. മൂലയ്‌ക്കൊപ്പം, കെ‌ബി‌എഫ്‌സി ആരാധകർക്ക് ഇപ്പോൾ വീട്ടിൽ ഇരുന്നു കളിക്കാനും സുരക്ഷിതമായി കളിക്കാനും സാധിക്കും, ” ഡ്യൂസെർ ടെക്നോളജീസിന്റെ സഹസ്ഥാപകനും സിഇഒയുമായ ക്രിസ് ലോറൻസ് പറയുന്നു.

“മൂല ഗെയിമിംഗ് ആപ്പുമായി സഹകരിക്കുന്നതിലും ഞങ്ങളുടെ ആരാധകർക്ക് തംബോല അനുഭവത്തിന്റെ ആവേശകരമായ അവസരം നൽകുന്നതിലും ഞങ്ങൾ സന്തുഷ്ടരാണ്. നമ്മളെല്ലാവർക്കും സുപരിചിതമായ തംബോല / ബിങ്കോ കളി കെ‌ബി‌എഫ്‌സിയോടൊപ്പം ആസ്വദിക്കാൻ സാധിക്കുന്നതരത്തിൽ കുടുംബങ്ങളേയും സുഹൃത്തുക്കളെയും ഒരുമിച്ച് കൊണ്ടുവരാനുള്ള ക്ലബ്ബിന്റെ ശ്രമമാണ് ഈ പങ്കാളിത്തം ”, കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഉടമ നിഖിൽ ഭരദ്വാജ് പറയുന്നു.