മഞ്ഞപ്പടയ്ക്ക് പണികൊടുക്ക് വെസ്റ്റ് ബ്ലോക്ക് ബ്ലൂസ്, വീണ്ടും ആരാധകയുദ്ധം

Image 3
FootballISL

ഒരിടവേളയ്ക്ക് ശേഷം ഐഎസ്എല്ലില്‍ വീണ്ടും ആരാധകര്‍ തമ്മിലുളള ഏറ്റുമുട്ടല്‍. കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധക്കൂട്ടായിമയായ മഞ്ഞപ്പടയും ബംഗളൂരു എഫ്‌സി ആരാധരായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസുമാണ് വീണ്ടും മുഖാമുഖം വന്നിരിക്കുന്നത്. സൈബറിടത്തിലാണ് പോരാട്ടം നടക്കുന്നത്.

മഞ്ഞപ്പടയ്ക്കായി കഴിഞ്ഞ ദിവസം തയ്യാറാക്കിയ വിക്കി പീഡിയ പേജ് ഡിലീറ്റ് ചെയ്താണ് വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് കരുത്ത് തെളിയിച്ചത്. ഇപ്പോള്‍ മഞ്ഞപ്പടയുടെ വിക്കി പീഡിയ പേജ് ക്ലിക്ക് ചെയ്താല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒഫീഷ്യല്‍ പേജാണ് ലഭിക്കുക.

മറുവശത്ത് വെസ്റ്റ് ബ്ലോക്ക് ബ്ലൂസിന്റെ വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്താണ് മഞ്ഞപ്പട തിരിച്ചടിച്ചത്. വെസ്റ്റ് ബ്ലോക്ക് ബ്ലൂസിന്റെ ചുരുക്കപ്പേര് ‘ബ്ലാസ്റ്റേഴ്‌സിനെ പേടി’ എന്നാണെന്നാണ് വെസ്റ്റ് ബ്ലോക്കിന്റെ വിക്കി പീഡിയയില്‍ ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ മഞ്ഞപ്പടയ്ക്ക് സ്വന്തം പേജ് നഷ്ടപ്പെട്ടപോലെ ബംഗളൂരു ആരാധകര്‍ക്ക് അവരുടെ വിക്കിപീഡിയ പേജ് നഷ്ടമായിട്ടില്ല. ഇതോടെ വരും ദിവസങ്ങളില്‍ ആരാധക യുദ്ധം തുടരുമെന്ന് ഉറപ്പായി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ബംഗളൂരു ആരാധകരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിരുന്നു. അന്ന് ബ്ലാസ്റ്റേഴ്‌സിലുണ്ടായിരുന്ന സികെ വിനീതും റിനോ ആന്റോയും എല്ലാം ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. പിന്നീടും ഇരുവിഭാഗം ആരാധകരും പലപ്പോഴും മുഖാമുഖം വന്നിട്ടുണ്ട്.