കണ്ണുനിറയാതിരിക്കുന്നതെങ്ങനെ?, കടലില്‍ പൊലിഞ്ഞത് ബ്ലാസ്റ്റേഴ്‌സിനെ ഹൃദയത്തിലേറ്റിയ ആരാധകന്‍

Image 3
FootballISL

കൊച്ചിയില്‍ കാല്‍പന്താഘോഷം കൊടിയേറുമ്പോള്‍ കലൂരിലെ ആരവങ്ങളിലേക്ക് ഇനി സിദ്ദീഖ് വരില്ല. കാത്തിരിപ്പുകളെല്ലാം വിഫലമാക്കി കൊണ്ട് പ്രിയപ്പെട്ടവരെ തനിച്ചാക്കി ഫുട്‌ബോള്‍ താരം കൂടിയായ സിദ്ദീഖ് ഫുട്‌ബോള്‍ ആരവങ്ങളില്ലാത്ത ലോകത്തേക്ക് മടങ്ങി.

മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞാണ് സെവന്‍സ് ഫുട്‌ബോള്‍ താരം കൂടിയായ സിദ്ദീഖ് മരണമടഞ്ഞത്. ഒരാഴ്ച്ച മുമ്പ് തിരൂര്‍ കൂട്ടായിയില്‍ കടലില്‍ കാണാതായ കോതപറമ്പില്‍ സിദ്ദീഖിന്റെ (28) മൃതദേഹം ഏഴ് ദിവസങ്ങള്‍ക്ക് ശേഷം ബുധനാഴ്ച പുലര്‍ച്ചയാണ് വൈപ്പിന്‍ ഞാറക്കല്‍ ബീച്ചില്‍ കരക്കണഞ്ഞത്.

ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിനെ ഹൃദയത്തിലേറ്റിയ ആരാധകനായിരുന്നു സിദ്ദീഖ്. പല മത്സരങ്ങളും തിരൂരില്‍ നിന്ന് കൊച്ചിയിലെത്തി കാണാനെത്താറുളള സിദ്ദീഖ് സെവന്‍സ് ഫുട്ബാളില്‍ ഫ്രീ ബൂട്ടില്‍ മിന്നുംതാരം കൂടിയായിരുന്നു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നിരവധി ക്ലബുകള്‍ക്ക് വേണ്ടി പന്തുതട്ടിയ ഇദ്ദേഹം നിരവധി കിരീട വിജയങ്ങളിലും പങ്കാളിയായി. മികച്ച മുന്നേറ്റനിരക്കാരനായ സിദ്ദീഖ് പല ടൂര്‍ണമെന്റുകളിലും മാച്ച് വിന്നറായിരുന്നു.

നിരവധി ടൂര്‍ണമെന്റുകളില്‍ മികച്ച കളിക്കാരനുള്ള പുരസ്‌കാരം നേടിയ സിദ്ദീഖിനെ തേടി ജില്ലയിലെ പല സെവന്‍സ് ക്ലബുകളും എത്താറുണ്ട്. കൂട്ടായിയിലെ സാഗര്‍ ക്ലബി?െന്റ പ്രധാന താരമായിരുന്നു. ഫ്രീ ബൂട്ടിന് പുറമെ ബൂട്ട് ധരിച്ചും പല ക്ലബുകള്‍ക്ക് വേണ്ടിയും ജില്ലക്കകത്തും പുറത്തും കളിച്ചിട്ടുണ്ട്.