ബ്ലാസ്റ്റേഴ്‌സ് ആരാധകരെ കൊണ്ട് പൊറുതിമുട്ടി യൂറോപ്യന്‍ താരങ്ങള്‍

Image 3
FootballISL

കേരളമെന്നോ ഐഎസ്എല്ലെന്നോ കേള്‍ക്കാത്ത യൂറോപ്പിലെ വിവിധ പ്രെഫഷണല്‍ ക്ലബുകളില്‍ കളിക്കുന്ന താരങ്ങള്‍ ബ്ലാസ്റ്റേഴ്സ് ആരാധകരെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്. ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയേക്കുമെന്ന് ഇവരുടെ പേരിലെല്ലാം റൂമറുകള്‍ പാറിപറക്കുന്നതാണ് ഇവര്‍ക്ക് വിനയാകുന്നത്.

ഇതോടെ നൂറുകണക്കിന് ബ്ലാസ്റ്റേഴ്സ് ആരാധകരാണ് ഇവരുടെ സോഷ്യല്‍ മീഡിയ അകൗണ്ടുകളിലേക്ക് മെസേജുകളും അഭിനന്ദന സന്ദേഷങ്ങളുമെല്ലാം അയക്കുന്നത്.

ചില താരങ്ങള്‍ ഇക്കാര്യം മാധ്യമങ്ങളോട് ഇതിനോടകം തന്നെ തുറന്ന് പറയുകയുണ്ടായി. 22കാരനായ എന്സ്റ്റോ സ്റ്റോക്നെസിനെ 500ല്‍ അധികം മെസേജുകളാണ് ബ്ലാസ്റ്റേഴ്സ് ആരാധകരില്‍ നിന്നും ലഭിച്ചത്. അദ്ദേഹം പോലും താന്‍ ബ്ലാസ്റ്റേഴ്സില്‍ ചേര്‍ന്നെന്ന് അറിഞ്ഞത് മെസേജുകള്‍ കണ്ടിട്ടാണത്രെ. തന്റെ ജീവിതത്തില്‍ ഇത് ആദ്യത്തെ അനുഭവമാണെന്നും വളരെ രസകരമാണ് കാര്യങ്ങളെന്നും അദ്ദേഹം തുറന്ന് പറയുകയുണ്ടായി. വിവിധ യൂറോപ്യന്‍ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഓസീസ് മാാധ്യമ പ്രവര്‍ത്തകന്‍ ആദം കൊത്ത്ലസ്‌ക്കയും ഇക്കാര്യം സൂചിപ്പിച്ച് ട്വീറ്റ് ചെയ്യുകയുണ്ടായി. ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ കിബു വികൂനയോടൊപ്പം ഒരു ടെലിവിഷന്‍ പരുപാടിയില്‍ പങ്കെടുത്തത് കൊണ്ട് മാത്രം 300ല്‍ അധികം മെസേജുകള്‍ വന്നതായി ഇദ്ദേഹം പറയുന്നു. ഇന്ത്യയ്ക്കാര്‍ രസികന്മാരാണെന്നാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.

ബ്ലാസ്റ്റേഴ്സ് മാനേജുമെന്റിനോട് അടുത്ത ബന്ധമുണ്ടെന്ന് ആവകാശപ്പെടുകയും ആധികാരികമെന്ന് തോന്നിപ്പിക്കും വിധം സോഷ്യല്‍ മീഡിയയില്‍ ഇടപെടുകയും ചെയ്യുന്ന ചിലയാളുകളാണ് വ്യാജ റൂമറുകള്‍ ഏറെ ഉണ്ടാക്കുന്നത്. ഇത് വിശ്വസിച്ചാണ് ബ്ലാസ്റ്റേഴ്സ് ആരാധകര്‍ താരങ്ങളെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നത്.