ഫക്കുണ്ടോയുടെ ആരുമറിയാത്ത നാല് സവിശേഷതകള്‍

Image 3
FootballISL

കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയ അര്‍ജന്റീനന്‍ മിഡ്ഫീല്‍ഡര്‍ ഫക്കുണ്ടോ പെരേരയുടെ നാല് സവിശേഷതകര്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ

1) ലീഡര്‍

തന്റെ സഹകളികാരെ പേര് പറഞ്ഞ് കളിപ്പിക്കാനുള്ള കഴിവ് ഫക്കുണ്ടോ പെരേരയ്ക്കുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ മിക്കവാറും കളിക്കാരും യുവാക്കളാണ്. അവര്‍ക്ക് തീരുമാനങ്ങളെടുക്കുന്നതില്‍ പലപ്പോഴും പ്രശ്നങ്ങള്‍ സംഭവിക്കാനിടയുണ്ട്. ഫൈനല്‍ ത്രെഡില്‍ വരുമ്പോള്‍ അവര്‍ പന്ത് എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. അവരെ പറഞ്ഞ് കളിപ്പിക്കാനുളള കഴിവ് പെരേരയ്ക്കുണ്ട്.

2) പെസിഷനിംഗ്, വിഷന്‍, ഗെയിം റീഡര്‍

ഫക്കുണ്ടോ കളിക്കുന്ന വീഡിയോ കണ്ടാല്‍ അറിയാം അദ്ദേഹത്തിന്റെ ഗോളുകള്‍ ഒന്നും തന്നെ ഒരു ലോംഗ് റെയ്ഞ്ചറോ, പവര്‍ഫുള്‍ ഷോട്ടോ ഒന്നും അല്ല. എന്നാല്‍ ഓരോ ഗോളിനും അസിസ്റ്റിനും പിന്നില്‍ അദ്ദേഹത്തിന്റെ പൊസിഷനിംഗും വിഷനും ഗെയിം റീഡ് ചെയ്യാനുളള കഴിവുമെല്ലാം എടുത്തുകാണാന്‍ കഴിയും

3) സെറ്റ് പീസ് എടുക്കാനുളള കഴിവ്

ഫക്കുണ്ടോയുടെ ഏറ്റവും മികച്ച കഴിവുകളിലൊന്നാണ് സെറ്റ് പീസുകള്‍ എടുക്കാനുളള കഴിവ്. എഫ്എം ഡാറ്റാ ബേസ് അനുസരിച്ച് ഇന്ന് ഐഎസ്എല്ലില്‍ ഏറ്റവും നന്നായി സെറ്റ് പീസ് എടുക്കാന്‍ കഴിവുളള താരമാണ് ഫക്കുണ്ടോ പെരേര

4) ഹെഡ്ഡിംഗ് പവര്‍

ഫക്കുണ്ടോയുടെ മറ്റൊരു പ്രത്യേകതയാണ് ഗോള്‍ വല ലക്ഷ്യമാക്കി മികച്ച ഹെഡറുകള്‍ ഉതിര്‍ക്കാന്‍ കഴിയും എന്നത്. ഹെഡറുകള്‍ ഗോളിലെത്തിക്കാനും ഫക്കുണ്ടേയ്ക്ക് പ്രത്യേക വൈദഗ്യമുണ്ട്.

കൂടാതെ മിഡ്ഫീല്‍ഡിലും സെക്കന്റ് സ്ട്രൈക്കറായും മാറി മാറി കളിക്കാനും ഫക്കുണ്ടോയ്ക്കാകും. മാത്രമല്ല സ്പീഡും ട്രിബ്ളിംഗ് സ്‌കില്ലും നന്നായിട്ടുളള താരം കൂടിയാണ് ഫക്കുണ്ടോ. ഒരു സംശയവും ഇല്ല ബ്ലാസ്റ്റേഴ്സില്‍ കിബു വികൂനയുടെ ശൈലിയ്ക്ക് അനുസരിച്ച് നന്നായി കളിക്കാന്‍ കഴിവുളള താരമാണ് ഫക്കുണ്ടോ പെരേര.