ബംഗൂളുരു സൂപ്പര്‍ താരത്തിന് അസഭ്യവര്‍ഷം, നാണംകെട്ട് കേരള ബ്ലാസ്റ്റേഴ്‌സ്

Image 3
FootballISL

ബംഗളൂരു എഫ്‌സിയുടെ സൂപ്പര്‍ താരം എറിക്ക് പാര്‍ത്താലുവിന് നേരെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ അസഭ്യവര്‍ഷം. കേരള ബ്ലാസ്റ്റേഴ്‌സില്‍ ചേരുന്നതുമായി ബന്ധപ്പെട്ട നിഷുകുമാര്‍ ഇട്ട ഇന്‍സ്റ്റ പോസ്റ്റില്‍ പ്രതികരണവുമായി എത്തിയ പാര്‍ത്താലുവിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ അസഭ്യവര്‍ഷം നടത്തിയത്.

നൂറുകണക്കിന് പേരാണ് യാതൊരു പ്രകോപനവുമില്ലാതെ പാര്‍ത്താലുവിനെതിരെ തിരിഞ്ഞത്. നിഷു ബ്ലാസ്റ്റേഴ്‌സില്‍ ചേരുന്നുവെന്ന് അറിയിച്ച ഇന്‍സ്റ്റ പോസ്റ്റില്‍ സങ്കടകരമായ ഒരു ഇമോജിയാണ് നിഷുവിന്റെ സഹതാരം കൂടിയായ പാര്‍ത്താലു ഇട്ടത്. എന്നാല്‍ താരത്തെ യാതൊരു ദയയുമില്ലാതെ അസഭ്യവര്‍ഷം നടത്തുകയായിരുന്നു ആരാധകര്‍.
.

https://www.instagram.com/p/CC8cdNFgikc/

അസഭ്യവര്‍ഷം നടത്തരുത് എന്ന് അഭ്യര്‍ത്ഥിച്ചെത്തിയ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ പോലും ഈ വെട്ടുകിളി കൂട്ടം വെറുതെ വിട്ടില്ല. പാര്‍ത്താലുവിനോട് ക്ഷമ ചോദിച്ച് നിരവധി ബ്ലാസ്‌റ്റേഴ്‌സ് ആരാധകരാണ് പിന്നീട് രംഗത്തെത്തിയത്.

സംഭവത്തെ കുറിച്ച് പ്രതികരിച്ച് പിന്നീട് പാര്‍ത്താലു തന്നെ രംഗത്തെത്തി. തിനിക്കിതില്‍ പരിഭവമില്ലെന്ന് പറഞ്ഞ പാര്‍ത്താലു കേരളീയരേയോ ബ്ലാസ്‌റ്റേഴ്‌സിന്റെ ഭൂരിഭാഗം ആരാധകരെയോ ഇത്തരക്കാര്‍ പ്രതിനിധീകരിക്കുന്നില്ലെന്ന് തനിക്കറിയാമെന്നും കൂട്ടിചേര്‍ത്തു.

ഇതോടെ ഈ സംഭവം ബ്ലാസ്‌റ്റേഴ്‌സ് ക്ലബിന് തന്നെ നാണക്കേടായി മാറിയിരിക്കുകയാണ്. ഇതാദ്യമായല്ല ഫുട്‌ബോള്‍ താരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരില്‍ നിന്ന് മോശം പെരുമാറ്റത്തിന് ഇരയാകുന്നത്. ബ്ലാസ്റ്റേഴ്‌സ് വിട്ട കേരള താരങ്ങളടക്കം പലപ്പോഴായി ആരാധകരുടെ ആക്രമണത്തിന് ഇരകളായിട്ടുണ്ട്.