ഷറ്റോരിയെ സ്വന്തമാക്കാന്‍ ശ്രമിച്ചു, ഗോകുലത്തിന് സംഭവിച്ചത്

Image 3
FootballISL

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍ ഡച്ച് പരിശീലകന്‍ എല്‍കോ ഷറ്റോരിയെ ഗോകുലം കേരള എഫ്‌സി പരിശീലകനാക്കാന്‍ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍. എന്നല്‍ ഷറ്റോരി തന്നെ ഈ ഓഫര്‍ നിരസിക്കുകയായിരുന്നു. ഷറ്റോരിയിക്ക് ഗോകുലം വാഗ്ദാനം ചെയ്ത തുക വളരെ കുറവാണ് എന്നതിനാലാണ് ഐലീഗ് ക്ലബിനെ പരിശീലിപ്പിക്കാന്‍ മുന്‍ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ താല്‍പര്യം കാണിക്കാതിരുന്നത്.

കേരള ബ്ലാസ്‌റ്റേഴ്‌സിനെ കഴിഞ്ഞ സീസണില്‍ പരിശീലിപ്പിച്ച പരിശീലകനാണ് എല്‍കോ ഷറ്റോരി. മറ്റൊരു ഐഎസ്എല്‍ ക്ലബ് നോര്‍ത്ത് ഈസ്റ്റില്‍ യുണൈറ്റഡില്‍ നിന്ന് ഏറെ പ്രതീക്ഷകളോടെയെത്തിയ ഷറ്റോരിയ്ക്ക് ബ്ലാസ്‌റ്റേഴ്‌സില്‍ പ്രശോഭിക്കാനായില്ല.

കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനം കൊണ്ട് തൃപതിപ്പെടേണ്ടി വന്നതോടെ ഷറ്റോരിയെ ബ്ലാസ്‌റ്റേഴ്‌സ് പുറത്താക്കുകയായിരുന്നു. പകരം സ്പാനിഷ് പരിശീലകനും മോഹന്‍ ബഗാന്‍ കോച്ചുമായ കിബു വികൂനയെ ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി നിയോഗിക്കുകയും ചെയ്തു.

നിലവില്‍ ഷറ്റോരി ഒരു ടീമിനേയും പരിശീലിപ്പിക്കുന്നില്ല. യൂറോപ്പിലെ ഏതെങ്കിലും ഒരു ക്ലബിന്റെ മാനേജര്‍ ആകണമെന്നാണ് ഷറ്റോരി പറയുന്നത്. നിലിവില്‍ കുടുംബത്തോടൊപ്പം ഒമാനിലാണ് മുന്‍ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍.