മറ്റൊരു 27കാരന്‍ റയല്‍ താരത്തെ കൂടി സ്വന്തമാക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ്

Image 3
FootballISL

കേരള ബ്ലാസ്‌റ്റേഴ്‌സ് മറ്റൊരു റയല്‍ മാഡ്രിഡ് പ്രെഡക്റ്റിനെ കൂടി ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സ്പാനിഷ് പ്രതിരോധ താരം ഡെറിക്ക് ഒസേഡയെയാണ് സ്വന്തമാക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത്.

എന്നാല്‍ ഈ ചര്‍ച്ച വിജയിക്കുമോയെന്ന കാര്യം കാത്തിരുന്ന് തന്നെ കാണണം. മറ്റൊരു റയല്‍ അക്കാദമി താരമായ ഡേവിഡ് മാറ്റിയോസുമായും ബ്ലാസ്‌റ്റേഴ്‌സ് ചര്‍ച്ചകള്‍ നടത്തുണ്ട്. ഈ ചര്‍ച്ചയുടെ ഭാവി അുസരിച്ചിരിക്കും ഒസേഡയുടെ ബ്ലാസ്‌റ്റേഴ്‌സിലേക്കുളള വരവ.

സ്പാനിഷ് അണ്ടര്‍ 21 ടീമില്‍ വരെ കളിച്ചിട്ടുളള താരമാണ് ഒസേഡ. റയല്‍ മാഡ്രിഡ് സി, ബി ടീമുകള്‍ക്കായി നൂറിലധികം മത്സരങ്ങളില്‍ 27കാരനായ താരം പന്ത് തട്ടിയിട്ടുണ്ട്. സ്പാനിഷ് ക്ലബ് ന്യുമാന്‍സിയക്കായാണ് അവസാനമായി ഒഡേഡ കളിച്ചത്.

ന്യൂമാന്‍സിയയില്‍ 36 മത്സരങ്ങളിലാണ് താരം പന്ത് തട്ടിയത്. ഇതിന് പുറമെ ഇംഗ്ലീഷ് ക്ലബ് ബോള്‍ട്ടണ്‍ വാണ്ടേഴ്‌സിനായും ഒഡേസ 65 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

അതെസമയം സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡില്‍ ജനിച്ച ഡേവിഡ് മാറ്റിയോസ് പ്രശസ്തമായ റയല്‍ മാഡ്രിഡ് അക്കാദമിയില്‍ നിന്നുമാണ് വളര്‍ന്നു വന്നത്. റയല്‍ മാഡ്രിഡ് ബി ടീമിനായി 120 ലേറെ മത്സരങ്ങളില്‍ ഇദ്ദേഹം കളിച്ചിട്ടുണ്ട്.

2010 ല്‍ യുഇഎഫ ചാമ്പ്യന്‍സ് ലീഗില്‍ അജാക്‌സിനെതിരെയാണ് മാറ്റിയോസ് റയല്‍ മാഡ്രിഡ് സീനിയര്‍ ടീമിനായി തന്റെ ഔദ്യോഗിക അരങ്ങേറ്റം നടത്തുന്നത്. ശേഷം 33 കാരന്‍ എഇകെ ഏഥന്‍സ്, ഫെറന്‍ക്വരോസി ടിസി മുതലായ 4 വ്യത്യസ്ത രാജ്യങ്ങളിലെ ക്ലബ്ബുകള്‍ക്കായി കളിച്ചു.നിരവധി ക്ലബ്ബുകള്‍ക്കു വേണ്ടി 250 ലേറെ മത്സരങ്ങളില്‍ കളിച്ച പരിചയം താരത്തിനുണ്ട്.