കേരളത്തെ കൈപിടിച്ച് ബ്ലാസ്റ്റേഴ്‌സ്, തകര്‍പ്പന്‍ സഹായം പ്രഖ്യാപിച്ചു

Image 3
FootballISL

കൊറോണ വ്യാപനത്തിനെതിരെ ഐതിഹാസിക പോരാട്ടം നടത്തുന്ന കേരളത്തിന്റെ പോരാട്ടത്തിന് പിന്തുണയുമായി മലയാളികളുടെ സ്വന്തം ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സും. കൊറോണ ചികിത്സയ്ക്ക് പ്രധാനമായും ഉപയോഗിക്കുന്ന ഒരു ലക്ഷം ഹൈഡ്രോക്‌സിക്ലോറോകിന്‍ ടാബ്ലെറ്റ്‌സ് നല്‍കിയാണ് കേരളത്തെ കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് സഹായിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിദിന കൊറോണ അവലോകന വാര്‍ത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൊറോണയ്‌ക്കെതിരെയുളള പോരാട്ടത്തിന് വലിയ കരുത്താകും ഈ സഹായം.

അതെസമയം ഇന്ന് ഏഴ് പേര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചത്. 27 പേര്‍ രോഗമുക്തമായി. കണ്ണൂര്‍ 4, കോഴിക്കോട് 2, കാസര്‍കോട് 1 എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകളുടെ എണ്ണം. 5 പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. 2 പേര്‍ക്ക് സമ്പര്‍ക്കം മൂലവും രോഗം വന്നു. 27 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. കാസര്‍കോട് 24, എറണാകുളം, മലപ്പുറം, കണ്ണൂര്‍ 1 വീതം എന്നിങ്ങനെയാണ് നെഗറ്റീവ് കേസുകള്‍.

ഇതുവരെ 394 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 147 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 88855 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 88332 പേര്‍ വീടുകളും 532 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്നു മാത്രം 108 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.