ആശങ്കകള്‍ക്ക് വിരാമം, ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ട് പടക്കുതിര, വന്‍ വാര്‍ത്ത

Image 3
FootballISL

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്ന് പ്രതീക്ഷിച്ച സിംബാബ്‌വെ പ്രതിരോധ താരം കോസ്റ്റ നമോനിസുവുമായി ക്ലബ് കരാര്‍ ഒപ്പിട്ടതായാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചെക്ക് റിപ്പബ്ലിക്കന്‍ ടോപ് ഡിവിഷന്‍ ക്ലബായ സ്പാര്‍ട്ടാ പ്രാഗേയുമായുളള ഏഴ് വര്‍ഷത്തെ ബന്ധമാണ് ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിട്ടതോടെ ഈ സിംബാബാവെ താരം ഉപേക്ഷിച്ചത്. ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിടുകയും പിന്നീട് കോവിഡ് പേടിച്ച് വരാന്‍ മടിയ്ക്കുകയും ചെയ്ത കൊളംമ്പിയന്‍ പ്രതിരോധ താരം ഒസ്വാള്‍ഡോ ഹെന്‍ക്വിസിന് പകരക്കാരനായിട്ടാണ് സിംബാബാവെ താരം ബ്ലാസ്റ്റേഴ്സിലെത്തുന്നത്.

ഏഴ് വര്‍ഷത്തിന് ശേഷം നമോയ്‌നെസു സ്പാര്‍ട്ടയുമായി വേര്‍പിരിയുകയാണെന്നും അദ്ദേഹവുമായുളള കരാര്‍ അവസാനിച്ചെന്നും ഇനി നമോയ്‌നെസുവിന് പുതിയ ക്ലബില്‍ ചേക്കേറാമെന്ന് കഴിഞ്ഞ ദിവസം സ്പാര്‍ട്ട പുറത്തിറക്കി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചിരുന്നു. സ്പാര്‍ട്ടയ്ക്ക് വേണ്ടി നമോയ്‌നെസു ചെയ്ത സേവനങ്ങള്‍ക്കും ക്ലബ് സ്‌പോട്ടിംഗ് ഡയറക്ടര്‍ തോമസ് റോസിക്കി നന്ദി പറഞ്ഞു.

2013ലാണ് നമോയ്‌നെസു സ്പാര്‍ട്ടന്‍ ക്ലബില്‍ ചേര്‍ന്നത്. പോളിഷ് ക്ലബ് സാക്ക്‌ലെബി ലുബിനില്‍ നിന്നാണ് താരം ചെക്ക് റിപ്പബ്ലിക്ക് ടോപ് ഡിവിഷനിലേക്ക് എത്തിയത്. തുടര്‍ന്ന് 203 മത്സരങ്ങളാണ് ഒരൊറ്റ ക്ലബിനായി ഈ സിംബാബ്‌വെ താരം കളിച്ചത്.

നേരത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുളാനോ ആണ് ബ്ലാസ്റ്റേഴ്‌സില്‍ നിന്നും പിന്മാറിയ കൊളംമ്പിയന്‍ താരം ഹെന്‍ക്വിസ് ഒസ്വാള്‍ഡോയ്ക്ക് പകരക്കാരനായി ഒരു ആഫ്രിക്കന്‍ താരവുമായി കേരള ക്ലബ് ചര്‍ച്ച പുരോഗമിക്കുകയാണെന്ന് അറിയിച്ചത്.