പ്രിയതാരത്തോട് ബ്ലാസ്‌റ്റേഴ്‌സ് നന്ദികേട് കാണിച്ചു, ആ കോച്ച് ബ്ലാസ്‌റ്റേഴ്‌സ് ഉപേക്ഷിച്ചു

Image 3
FootballISL

ഇതുവരെയുളള കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഏറ്റവും മികച്ച പരിശീലകന്‍ ആരെന്ന് ഒരു അന്വേഷണം നടത്തിയാല്‍ അതിന് ഒരു ഉത്തരം മാത്രമേ ഉണ്ടാകു. സ്റ്റീവ് കോപ്പലെന്ന ഇംഗ്ലീഷുകാരന്‍. ബ്ലാസ്റ്റേഴ്‌സിനെ ഒരു സീസണ്‍ മാത്രമേ പരിശീലിപ്പിച്ചുളളുവെങ്കിലും ടീമിനെ ഫൈനലിലെത്തിച്ചാണ് ആരാധകര്‍ സ്‌നേഹപൂര്‍വ്വം കോപ്പലാശാന്‍ എന്ന് വിളിച്ച ഇതിഹാസ ഫുട്‌ബോള്‍ താരം ബ്ലാസ്‌റ്റേഴ്‌സ് വിട്ടത്.

എന്നാല്‍ 2017ല്‍ കോപ്പല്‍ ബ്ലാസ്‌റ്റേഴ്‌സ് വിട്ടത് ക്ലബ് തന്നോട് കാണിച്ച ഒരു അനീതിയുടെ പേരിലാണ്. ബ്ലാസ്റ്റേഴ്‌സില്‍ തുടക്കമുതല്‍ കളിക്കുകയും കോപ്പലിന്റെ ടീമിലെ പ്രധാന താരവുമായി മാറിയ മെഹ്ത്താബിന്റെ പേരിലായിരുന്നു ബ്ലാസ്റ്റേഴ്‌സും കോപ്പലും വഴിപരിയലിലേക്ക് എത്തിച്ചത്.

മെഹ്ത്താബിനെ നിലനിര്‍ത്തണമെന്ന് കോപ്പല്‍ ആവശ്യപ്പെട്ടപ്പോള്‍ വിനീത് അടക്കമുളള താരങ്ങളെ നിലനിര്‍ത്തി ബ്ലാസ്റ്റേഴ്സ് മെഹ്ത്താബിനോടും കോപ്പലിനോടും നന്ദികേട് കാണിക്കുകയായിരുന്നു. എന്നാല്‍ മെഹ്ത്താബിനായി ക്ലബ് തന്നെ ഉപേക്ഷിക്കാന്‍ കോപ്പല്‍ തയ്യാറാകുകയും ഇരുവരും ഐഎസ്എല്ലില്‍ നവാഗതരായ ജംഷഡ്പൂരിലേക്ക് മാറുകയുമായിരുന്നു. ആ സീസണിലെ പ്ലെയര്‍ ഡ്രാഫ്റ്റില്‍ കോപ്പല്‍ ആദ്യം വിളിച്ചെടുത്തത് മെഹ്ത്താബിനെയായിരുന്നു.

നിലവില്‍ ഇംഗ്ലണ്ടില്‍ വിശ്രമ ജീവിതം നയിക്കുകയാണ് കോപ്പല്‍. മെഹ്ത്താബും കളിക്കളത്തില്‍ നിന്നും വിരമിച്ചു. സ്‌നേഹിക്കുന്നവരെ എന്നും ചേര്‍ത്ത് പിടിച്ച കോപ്പലിന് ബ്ലാസ്റ്റേഴ്‌സ് മറ്റൊരു അവസരം കൂടി നല്‍കിയിരുന്നെങ്കില്‍ ഒരു പക്ഷെ ബ്ലാസ്റ്റേഴ്‌സിന്റെ ഷോകേഴ്‌സില്‍ ഒരു ഐഎസ്എല്‍ കിരീടം ഉണ്ടാകുമായിരുന്നു.

കോപ്പല്‍ ബ്ലാസ്റ്റേഴ്‌സ് വിട്ടതിന് ശേഷം ബ്ലാസ്റ്റേഴ്‌സിന് പി്ന്നീട് ഒരിക്കലും പഴയ ഫോമിലേക്ക് ഉടരാനായില്ല. കഴിഞ്ഞ മൂന്ന് സീസണിലും പ്ലേഓഫില്‍ പോലും എത്താനാകാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് തകര്‍ന്നടിഞ്ഞത്.