‘ആക്രമണമാണ് നയം’; ആദ്യവെടി പൊട്ടിച്ച് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

Image 3
Football News

കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി സെർബിയക്കാരനായ ഇവാൻ വുകോമനോവിച്ചിന്റെ നിയമിച്ചത് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ബെൽജിയം, സ്ലോവാക്യ അടക്കമുള്ള രാജ്യങ്ങളിൽ ക്ലബ് തലത്തിൽ ടീമുകളെ പരിശീലിപ്പിച്ച അനുഭവ സമ്പത്തുമായാണ് വുകോമനോവിച് എത്തുന്നത്.

ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി നിയമിതനായി ഉടൻ തന്നെ ആദ്യ വെടിപൊട്ടിച്ചു കഴിഞ്ഞു വുകോമനോവിച്. ആക്രമണ ഫുട്‍ബോളാണ് തന്റെ ശൈലി എന്നാണ് പരിശീലകൻ വ്യക്തമാകുന്നത്.

ഫുട്ബോളിൽ,നിരന്തരം ആക്രമണങ്ങൾ നടത്തുന്ന ​ഗോളുകൾ പിറക്കുന്ന അതിവേ​ഗ ഫുട്ബോളിനാണ് ആരാധകർ കൂടുതൽ. താനും അക്കാര്യത്തിൽ വ്യത്യസ്തനല്ല. ആക്രമണ ഫുട്ബോൾകളിക്കുകയും കൂടുതൽ ​ഗോളുകൾനേടുകയും ചെയ്യുന്ന ടീമിന്റെ പരിശീലകനായി ഇരിക്കാനാണ് ഇഷ്ടം. ബ്ലാസ്റ്റേഴ്സിന്റെ യൂടൂബ് ചാനലിൽ വുകോമനോവിച് വ്യക്തമാക്കി.

എന്നാൽ ഇത് താരങ്ങളുടെ മികവിനെ കൂടി അടിസ്ഥാനപ്പെടുത്തി മാത്രം നടപ്പാക്കാനാവുന്ന കാര്യമാണെന്നും വുകോമനോവിച് പറയുന്നു. എല്ലാ താരങ്ങളെയുംആക്രമണ ഫുട്‍ബോളിനായി സജ്ജമാക്കുക എന്നത് കടുത്ത വെല്ലുവിളിയാണ്.

വരുന്ന സീസണിൽ കിരീടനേട്ടം തന്നെയാണ് ലക്ഷ്യമെങ്കിലും അക്കാര്യത്തിൽ നിലവിൽ ഒരു അവകാശവാദവും മുന്നോട്ടുവക്കുന്നില്ല എന്നും വുകോമനോവിച് വ്യക്തമാക്കി.