പ്രതിഫലം കുറച്ചില്ല, സിഡോയുടെ കാര്യത്തില്‍ തീരുമാനമെടുത്ത് ബ്ലാസ്‌റ്റേഴ്‌സ്
കേരള ബ്ലാസ്‌റ്റേഴ്‌സ് തങ്ങളുടെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായ സെര്‍ജിയോ സിഡോന്‍ചയുമായി കരാര്‍ പുതുക്കി. രണ്ട് വര്‍ഷത്തേക്കാണ് സിഡോയുമായുളള കരാര്‍ കേരള ക്ലബ് പുതുക്കിയിരിക്കുന്നത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ മാര്‍ക്കസ് മെര്‍ഗുളാനോയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
നേരത്തെ സിഡോയോട് പ്രതിഫലം കുറക്കണമെന്ന് ബ്ലാസ്റ്റേഴ്‌സ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ സിഡോ തയ്യാറായില്ല. എന്നാല്‍ അദ്ദേഹത്തോടുളള ഇഷ്ടം നിമിത്തം അതേ പ്രതിഫലത്തിന് ബ്ലാസ്‌റ്റേഴ്‌സ് സിഡോയുമായുളള കരാര്‍ രണ്ട് വര്‍ഷക്ക് പുതുക്കുകയായിരുന്നു. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ പുതിയ സീസണില്‍ കളിക്കുമെന്ന് ഉറപ്പായ ആദ്യ വിദേശ താരമായി മാറി സിഡോച.
കേരള ബ്ലാസ്റ്റേഴ്‌സില്‍ 13 മത്സരമാണ് ഈ മുന്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ബി താരം കളിച്ചത്. ബ്ലാസ്‌റ്റേഴ്‌സ് മധ്യനിരയില്‍ കളിമെനഞ്ഞ താരം ഒരു ഗോളും നേടിയിരുന്നു. ജംഷഡ്പൂര്‍ എഫ്‌സിയില്‍ നിന്നാണ് സിഡോയെ കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയത്.
മാഡ്രിഡിലെ എല്‍ എസ്‌കോറിയയില്‍ ജനിച്ച സിഡോന്‍ച , അത് ലറ്റിക്കോ മാഡ്രിഡിന്റെ യുവ ടീമില്‍ കളിച്ചു വളര്‍ന്ന് അവരുടെ സി ടീമിലും, ബി ടീമിലും അംഗമായി. റയല്‍ സാരഗോസാ, അല്‍ബാസെറ്റെ, പൊന്‍ഫെറാഡിന തുടങ്ങിയ സ്പാനിഷ് ക്ലബ്ബ്കള്‍ക്കു വേണ്ടിയും കളിച്ചിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് ടീമംഗമാ.ി തുടരാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ തന്റെ എല്ലാ കഴിവുകളും പുറത്തെടുക്കുമെന്നും സിഡോന്‍ച പറഞ്ഞു.