കിബു ഗോവയിലെത്തി, കരോളിസും വിമാനം കയറി, ചൂടുപിടിച്ച് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ്

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായ കിബു വികൂനയും പരിശീലക സംഘവും ഗോവയില്‍ എത്തി. കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി എത്തിയ ശേഷം ആദ്യമായാണ് വികൂന ബ്ലാസ്റ്റേഴ്‌സ് ക്യാമ്പില്‍ എത്തുന്നത്. ശനിയാഴ്ച്ച തന്നെ ഇന്ത്യയിലെത്തിയ അദ്ദേഹം നിലവില്‍ ഗോവയിലുണ്ട്.

വികൂനയെ കൂടാതെ ബ്ലാസ്‌റ്റേഴ്‌സ് സ്‌പോട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസും ഗോവയിലേക്ക് വിമാനം കയറിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കരോളിസും ഏതാനും മണിക്കൂറിനകം ഇന്ത്യയിലെത്തും.

അതെസമയം വികൂനയ്ക്ക് പരിശീലനത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ ദിവസങ്ങള്‍ ഇനിയും എടുക്കും. വികൂനയ്ക്ക് നിരബന്ധ ക്വാരന്റൈന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

വികൂനയ്ക്ക് ഒപ്പം മൂന്ന് സഹപരിശീലകരും ഗോവയില്‍ എത്തിയിട്ടുണ്ട്. തോമസ് ഷോര്‍സ്, ഡേവിഡ് ഒചോവ, പൗളിയുസ് റഗുസ്‌കാസ് എന്നിവരാണ് കിബുവിനൊപ്പം ഗോവയില്‍ എത്തിയത്. തോമസ് ടീമിന്റെ പ്രധാന സഹ പരിശീലകന്‍.

ഒചോവ ടാക്ടികല്‍ & അനലറ്റിക്കല്‍ കോചും റഗുസ്‌കാസ് ഫിസിക്കല്‍ പ്രിപറേഷന്‍ കോചും ആണ്. ഇപ്പോള്‍ ഇഷ്ഫാഖ് ആണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലനത്തിന് നേതൃത്വം കൊടുക്കുന്നത്.

You Might Also Like