കണ്ണുതള്ളുന്ന കോടികള്‍, ബ്ലാസ്‌റ്റേഴ്‌സിനായി ബൈജൂസ് മുടക്കിയ തുക കേട്ടാല്‍ ഞെട്ടും
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ ടൈറ്റില്‍ സ്‌പോണ്‍സാറിയി ലോകത്തെ ഏറ്റവും വലിയ എഡ്ടെക് കമ്പനിയായ ബൈജൂസിനെ ലഭിച്ച ആവേശത്തിലാണല്ലോ ആരാധകര്‍. ബ്ലാസ്‌റ്റേഴ്‌സിന്റെ ഒരു സീസണില്‍ വെറും ടൈറ്റില്‍ സ്‌പോണ്‍സറാകാന്‍ മാത്രം ബൈജൂസ് മുടക്കിയ തുക കേട്ടാല്‍ ആരാധകര്‍ക്ക് സന്തോഷം ഇരട്ടിക്കും.
ഉദ്ദേശം അഞ്ച് കോടി രൂപയാണ് ഒരു സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ടൈറ്റില്‍ സ്‌പോണ്‍സറാകാന്‍ ബൈജൂസ് മുടക്കുന്നത്. ഇതോടെ 2020 നവംബര്‍ 20 മുതല്‍ ആരംഭിക്കുന്ന എല്ലാ ഐഎസ്എല്‍ മത്സരങ്ങളിലും താരങ്ങള്‍ ധരിക്കുന്ന ഔദ്യോഗിക കെബിഎഫ്സി ജേഴ്സിയുടെ മുന്‍വശത്ത് ബൈജൂസ് ലോഗോ മുദ്രണം ചെയ്യും.
Our purple patch begins now! 🤩
Introducing our Title Sponsor for the season, @BYJUS 🤝
Welcome home! 💛💜#YennumYellow pic.twitter.com/orMlsFkIP1
— Kerala Blasters FC (@KeralaBlasters) November 7, 2020
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ടൈറ്റില്‍ സ്പോണ്‍സറാകാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്നും ഐഎസ്എലില്‍ മാത്രമല്ല, ലോകമെമ്പാടുമായി ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന ഫുട്ബോള്‍ ക്ലബ്ബുകളിലൊന്നുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതില്‍ ഞങ്ങള്‍ക്ക് അത്യന്തം സന്തോഷമുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായുള്ള പങ്കാളിത്തത്തെക്കുറിച്ച് സംസാരിക്കവെ ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍ പറഞ്ഞു.
കേരളത്തിലെ ഏറ്റവും പ്രിയങ്കരമായ കായികവിനോദമാണ് ഫുട്ബോള്‍, തീര്‍ച്ചയായും ഒരു കായികവിനോദത്തേക്കാള്‍ ഉപരി സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അതോരു വികാരമാണ്. സ്റ്റേഡിയങ്ങളില്‍ നിന്നുള്ള മഞ്ഞപ്പടയുടെ ആരവം നഷ്ടമാവുമെങ്കിലും ഈ വര്‍ഷം കിരീടത്തിനായുള്ള കെബിഎഫ്സിയുടെ പോര്‍വിളി കാണാന്‍ എല്ലാ ആരാധകരും ആഗ്രഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. കെബിഎഫ്സിയെ സ്വന്തമെന്ന് വിളിക്കുന്ന, പിന്നില്‍ കരുത്തായി നില്‍ക്കുന്ന ടീമിന്റെ എക്സ്ട്രാ പ്ലയേഴ്സാണ് ആരാധകര്‍, അവരുടെ ദൃഢമായ പിന്തുണയെ ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നുവെന്ന് കാണിക്കുന്നതിനുള്ള ഞങ്ങളുടെ വഴിയാണിത്-ബൈജു രവീന്ദ്രന്‍ പറഞ്ഞു.
കേരളത്തിന്റെ സവിശേഷ ചൈതന്യവും പ്രതാപവും ഉയര്‍ത്തിപ്പിടിക്കുന്ന അനുയോജ്യമായ കാര്യങ്ങളുമായി ബന്ധപ്പെടാന്‍ കേരള ബ്ലാസ്റ്റേഴ്സ് എല്ലായ്പ്പോഴും ശ്രമിക്കുന്നുണ്ടെന്നും ഓരോ കേരളീയ ജീവിതത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട രണ്ട് വശങ്ങളാണ് വിദ്യാഭ്യാസവും ഫുട്ബോളുമെന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഉടമ നിമ്മഗദ്ദ പ്രസാദ് പറഞ്ഞു.
കേരളത്തിന്റെ പ്രിയങ്കരനായ എജ്യൂക്കേറ്ററും ലോകത്തിലെ ഏറ്റവും വലിയ എഡ്ടെക് കമ്പനിയുമായ ബൈജൂസിനെ ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് വളരെയധികം സന്തോഷമുണ്ട്. കേരളത്തില്‍ വളരെ ആഴത്തിലും വൈകാരികമായും വേരൂന്നിയ ഒരു ബ്രാന്‍ഡായ ബൈജുസുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ അനുഗ്രഹീതരാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുട്ടികള്‍ക്ക് വിദ്യാഭ്യാസം സാധ്യമാക്കിയതിലൂടെ ശോഭനമായ ഒരു ഭാവിക്കായി ആസൂത്രണം ചെയ്യാന്‍ അവര്‍ ഓരോ കുട്ടിയെയും പ്രാപ്തരാക്കി. ഒത്തൊരുമിച്ച്, വിദ്യാഭ്യാസത്തിലൂടെയും കായികരംഗത്തിലൂടെയും ആളുകളെ അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സഹായിക്കാനാവുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു-നിമ്മഗദ്ദ പ്രസാദ് കൂട്ടിച്ചേര്‍ത്തു.