കിബുവിന്റെ റഡാറില്‍ 27കാരന്‍ ലാറ്റിന്‍ പടക്കുതിര, ആകാംക്ഷയുടെ മുള്‍മുനയില്‍ മഞ്ഞപ്പട

Image 3
FootballISL

കേരള ബ്ലാസ്റ്റേഴ്‌സിലെത്തുന്ന ആദ്യ വിദേശ താരത്തിനായുളള കാത്തിരിപ്പിനാണ് മഞ്ഞപ്പടയുടെ ആരാധകര്‍. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുളാനോ നല്‍കുന്ന സൂചനകള്‍ ശരിയാണെങ്കില്‍ അതൊരു സൗത്ത് അമേരിക്കന്‍ താരമായിരിക്കും. മെഡിക്കല്‍ മാത്രമാണ് ആ താരത്തിന് ബ്ലാസ്‌റ്റേഴ്‌സിലെത്താന്‍ ആകെ തടസ്സമുളളതത്രെ.

ഇതോടെ ബ്ലാസ്‌റ്റേഴ്‌സിലെത്താന്‍ സാധ്യതയുളള സൗത്ത് അമേരിക്കന്‍ താരങ്ങളെ തിരയുകയാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍. ബ്രസീല്‍ താരം ഡിയാഗോ സില്‍വയുടെ പേരാണ് ബ്ലാസ്റ്റേഴ്‌സിലെത്തുന്നവരുടെ സാധ്യത പട്ടികയില്‍ ഏറ്റവും ആദ്യം ഇടംപിടിച്ചിരിക്കുന്നത്.

https://www.instagram.com/p/CAfk0kkpvFV/

കഴിഞ്ഞ കുറച്ച ദിവസങ്ങളിലായി ബ്ലാസ്റ്റേഴ്‌സുമായി ബന്ധമുളള എല്ലാവരുടേയും ഇന്‍സ്റ്റഗ്രാം അകൗണ്ടുകള്‍ സില്‍വ ഫോളോ ചെയ്തതോടെയാണ് ഇത്തരമൈാരു അഭ്യൂഹം ഉയരാന്‍ കാരണം. എന്നാല്‍ ഇതിന്റെ വാസ്തവം എന്തെന്ന് കണ്ട് തന്നെ അറിയണം.

മാള്‍ട്ട പ്രീമിയര്‍ ലീഗില്‍ ഫ്‌ളോറിയാനാ എഫ്‌സിക്കായി കളിക്കുന്ന താരമാണ് 27കാരന്‍ ഡിയഗോ സില്‍വ. അറ്റാക്കിംഗ് മിഡ്ഫീല്‍ഡറാണ് താരം ലോംഗ് റെയ്ഞ്ചറുകല്‍ പായിക്കാന്‍ ആസാമാന്യ പ്രതിഭയുളളയുളള ആളാണ്. സെന്റര്‍ ഫോര്‍വേഡിലും സില്‍വ കളിക്കാറുണ്ട്. സില്‍വ ബ്ലാസ്‌റ്റേഴ്‌സില്‍ എത്തുകയാണെങ്കില്‍ അത് മഞ്ഞപ്പടയ്ക്ക് മുതല്‍കൂട്ടാകുമെനന് നിസംശയം പറയാം.