ബ്ലാസ്റ്റേഴ്‌സിന്റെ ‘മഞ്ഞ’ ഡോര്‍ട്ട്മുണ്ടിനെ മുന്നില്‍ നിര്‍ത്തി റാഞ്ചി ഹൈദരാബാദ്

കഴിഞ്ഞ സീസണുകളില്‍ വരെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ മാധ്യമങ്ങളും ആരാധകരും വിശേഷിപ്പിച്ചിരുന്ന പേരുകളില്‍ ഒന്നായിരുന്നു ഇന്ത്യന്‍ ഡോര്‍ട്ട്മുണ്ട് എന്നത്. ജര്‍മ്മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മിലുളള ചില സാമ്യതകളായിരന്നു അങ്ങനെയൊരു വിശേഷണത്തിന് അടിസ്ഥാനം.

ബൊറൂസിയയോട് സമാനമായ രീതിയില്‍ ജഴിസിയുടെ നിറവും ഇരുക്ലബുകള്‍ക്കുമളള കരുത്തുറ്റ ആരാധക പിന്തുണയുമെല്ലാമായിരുന്നു ബ്ലാസ്റ്റേഴ്‌സിനെ ഇന്ത്യന്‍ ഡോര്‍ട്ട്മുണ്ട് എന്ന് വിശേഷിപ്പിക്കാനുളള പ്രധാന കാരണം. ഇതിനിടെ ഡോര്‍ട്ടുമുണ്ടുമായി സഹകരണത്തിന് ബ്ലാസ്‌റ്റേഴ്‌സ് ചര്‍ച്ചകളും നടത്തിയതോടെ ജര്‍മ്മന്‍ ക്ലബിന്റെ ഇന്ത്യന്‍ പതിപ്പായി പലരും ബ്ലാസ്റ്റേഴ്‌സിനെ തെറ്റിദ്ധരിച്ചു.

എന്നാല്‍ ആ ചര്‍ച്ച വിജയിക്കാതെ പോകുകയും ബൊറൂസിയയുമായി ഹൈദരാബാദ് എഫ്‌സി പാര്‍ണര്‍ഷിപ്പ് കരാര്‍ ഒപ്പിട്ടതോടെ ആ വിശേഷണത്തിന് അര്‍ഹത നവാഗത ക്ലബ് സ്വന്തമാക്കി. മാത്രമല്ല തുടക്കം മുതല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ അഭിമാന നിറമായ മഞ്ഞകൂടി ഏറ്റെടുക്കും വിധമാണ് ഹൈദരാബാദ് നീക്കം നടത്തുന്നത്. അവര്‍ പുറത്തിറക്കിയ പുതിയ ലോഗോ മഞ്ഞയില്‍ കുളിച്ച ഹൈദരാബാദ് നഗരമായിരകുന്നു.

ഹൈദരാബാദിന്റെ പുതിയ കിറ്റും മഞ്ഞയാകുമോയെന്ന്് ഉറ്റുനോക്കുകയാണ് ഇതോടെ ആരാധകര്‍. അങ്ങളനെയെങ്കില്‍ ഹൈദരാബാദുമായുളള എവേ മത്സരങ്ങലില്‍ ബ്ലാസ്‌റ്റേഴ്‌സിന് സെക്കന്റ് കിറ്റ് ആശ്രയിക്കേണ്ടി വരും.

You Might Also Like