ഹൈ പ്രൊഫൈല്‍ ഇറാന്‍ താരത്തെ റാഞ്ചാന്‍ ബ്ലാസ്റ്റേഴ്‌സ്, സര്‍പ്രൈസ് നീക്കം

Image 3
FootballISL

ഇറാന്‍ അറ്റാക്കിംഗ് മിഡ്ഫീല്‍ഡഡറായ ബക്തിയാര്‍ റഹ്മാനിയെ സ്വന്തമാക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് നീക്കം നടത്തുന്നതായി സൂചന. താരത്തിന്റെ മലയാളി ഏജന്റിനെ ഉദ്ദരിച്ചാണ് ഇത്തരമൊരു വാര്‍ത്ത പ്രചരിക്കുന്നത്. 2014 ഫിഫ ലോകപ്പില്‍ ഇറാനെ പ്രതിനിധീകരിച്ച താരമാണ് ബക്തിയാര്‍.

ഇറാന്‍ അണ്ടര്‍ 15, 17, 20, 23 ടീമുകളിലെ സ്ഥിര സാന്നിധ്യവും ആയിരുന്നു. പലപ്പോഴും ഇറാനിയന്‍ യൂത്ത് ടീമിനെ നയിച്ചതും റഹ്മാനി ആയിരുന്നു.

വിവിധ ക്ലബുകളിലായി മുന്നൂറിലധികം മത്സരങ്ങളിലും ബക്തിയാര്‍ റഹ്മാനി കളിച്ചിട്ടുണ്ട്. പേര്‍ഷ്യന്‍ ഗള്‍ഫ് പ്രോ ലീഗില്‍ കളിക്കുന്ന ഇറാനിയന്‍ ക്ലബ് ഫൂലാദിന് വേണ്ടി ഒന്‍പത് വര്‍ഷത്തോളം കളിച്ചിട്ടുളള താരമാണ് ഈ 28കാരന്‍. 190 മത്സരങ്ങളില്‍ നിന്ന് 27 ഗോളും താരം ഫൂലാദിന് വേണ്ടി നേടിയരുന്നു.

തുടര്‍ന്നു ഇറാനിലെ തന്നെ വിവിധ ഫസ്റ്റ് ഡിവിഷന്‍ ക്ലബുകളുടെ ഭാഗമായ ബക്തിയാര്‍ അവസാനമായി കളിച്ചയത് ഇറാനിലെ തന്നെ സനത് നഫ്ത് അബദാനു വേണ്ടിയാണ്.

കൃത്യമായ പാസുകളും തകര്‍പ്പന്‍ ഷോട്ടുകളും പായിക്കാന്‍ കഴിയുന്ന താരം ബ്ലാസ്റ്റേഴ്‌സിന്റെ ഏഷ്യന്‍ കോട്ടയില്‍ സ്ഥാനമുറപ്പിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റ നിര അതിശക്തമാകും. രണ്ട് കോടിയോളം മൂല്യമുളള താരത്തെ വിലപേശലിനൊടുവില്‍ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുമോയെന്ന് കാത്തിരുന്ന് തന്നെ കാണണം.