എന്ത് കൊണ്ട് കഴിഞ്ഞ വര്‍ഷം കൂടുതല്‍ കളിച്ചില്ല, വിശദീകരണവുമായി ബക്കരി കോനെ

Image 3
FootballISL

ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയ സൂപ്പര്‍ താരങ്ങളിലൊരാളാണ് ബുര്‍ക്കിനോ ഫാസോ സ്വദേശിയും മുന്‍ ലിയോണ്‍ താരവുമായ ബക്കരി കോനെ. ക്ലബ് ഫു്ട്‌ബോളില്‍ ഏറെ വര്‍ഷത്തെ പരിചയമുളള താരം കഴിഞ്ഞ സീസണില്‍ കൂടുതല്‍ സമയം പുറത്തിരിക്കാന്‍ കാരണമെന്തെന്ന് വെളിപ്പെടുത്തി രംഗത്തെത്തി. പ്രമുഖ കായിക മാധ്യമമായ ഗോള്‍ ഡോട്ട് കോമിനോട് സംസാരിക്കുന്നതിനിടേയാണ് ഇക്കാര്യം കോനെ വെളിപ്പെടുത്തിയത്.

‘കഴിഞ്ഞ വര്‍ഷം കോച്ച് മറ്റൊരു സെന്റര്‍ ബാക്കിന് അവസരം നല്‍കി, അതിനാല്‍ എനിക്ക് കൂടുതല്‍ കളിച്ചക്കാനാ.ിവ്വ. എനിക്ക് കളിക്കാനുള്ള കഴിവ് ഉണ്ടെന്ന് കാണിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു, അതിനായി പോരാടിയും നോക്കി. എന്നാല്‍ കോച്ച് ഇപ്പോഴും മറ്റൊരു കളിക്കാരനെ തിരഞ്ഞെടുത്തു’ കോനെ പറയുന്നു.

‘ഞാന്‍ എല്ലായ്‌പ്പോഴും റഷ്യയില്‍ കഠിന പരിശീലനം നടത്തി. ഫ്രാന്‍സിലും ഞാന്‍ നന്നായി പരിശീലനം നേടിയിട്ടുണ്ട്. ഞാന്‍ എന്റെ പരമാവധി നല്‍കും’ കോനെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ഉറപ്പ് നല്‍കുന്നു.

‘എനിക്ക് റഷ്യയില്‍ താമസിക്കാന്‍ ഇഷ്ടമില്ലായിരുന്നു. എനിക്ക് തുര്‍ക്കിയില്‍ നിന്ന് ഓഫറുകള്‍ ഉണ്ടായിരുന്നു, പക്ഷേ അത് എനിക്ക് താല്‍പ്പര്യകരമായിരുന്നില്ല. അപ്പോള്‍ ഏജന്റ് എന്നോട് പറഞ്ഞു, ഇന്ത്യയില്‍ ഒരു ഓപ്ഷന്‍ ഉണ്ടെന്നും എന്റെ കരിയറില്‍ ഒരു പുതിയ വെല്ലുവിളി വേണമെന്നും. ‘കേരള ബ്ലാസ്റ്റേഴ്‌സ്(പ്രോജക്റ്റ്) വളരെ രസകരമാണ് . അവര്‍ക്ക് ഒരു വലിയ ആരാധകവൃന്ദമുണ്ടെന്ന് ഞാന്‍ ശ്രദ്ധിച്ചു, എന്നെ സംബന്ധിച്ചിടത്തോളം ഞങ്ങള്‍ക്ക് വളരെയധികം പിന്തുണ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ഇന്ത്യ ഫുട്‌ബോളിനായി വളര്‍ന്നുവരുന്ന രാജ്യമാണ്’ കോനെ ബ്ലാസ്റ്റേഴ്‌സിലെത്തിയ കഥ ഇങ്ങനെ ചുരുക്കി.

ഐഎസ്എല്ലിലെ എല്ലാ മത്സരവും കളിക്കാനാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും കോനെ കൂട്ടിചേര്‍ത്തു. സ്‌പെയിനും ഫ്രാന്‍സിലും ഉള്‍പ്പെടെ ചാമ്പ്യന്‍സ് ലീഗില്‍ വരെ തനിക്ക് പരിചയ സമ്പത്ത് ഉണ്ടെന്നും ഐഎസ്എല്ലില്‍ ഒരോ നിമിഷത്തിലും എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.