പുതിയ ഗ്രൗണ്ട് അന്വേഷിച്ച് ബ്ലാസ്റ്റേഴ്‌സ്, നിര്‍ണ്ണായക നീക്കങ്ങള്‍

ഐഎസ്എല്‍ ഏഴാം സീസണില്‍ ഗോവയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ചിരിക്കുന്ന പരിശീലകന ഗ്രൗണ്ടില്‍ മാനേജുമെന്റ് തൃപതരല്ലെന്ന റിപ്പോര്‍ട്ട്. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുളാനോ ആണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലന ഗ്രൗണ്ടിനായുളള അന്വേഷണത്തിലാണെന്നും ബ്ലാസ്റ്റേഴ്‌സ് കണ്ടുവെച്ചിരിക്കുന്ന ഗ്രൗണ്ട് ലഭിക്കുകയാണെങ്കില്‍ അവര്‍ സന്തോഷവാന്മാരായിരിക്കുമെന്നും മാര്‍ക്കസ് പറയുന്നു.

നിലവില്‍ മാപ്പുസയിലെ പീഡം സ്‌പോട്‌സ് കോംപ്ലക്‌സാണ് ബ്ലാസ്റ്റേഴ്‌സിന് പരിശീലനത്തിനായി അനുവദിച്ചിരിക്കുന്ന മൈതാനം. എന്നാല്‍ ഗ്രൗണ്ടിന് ഐഎസ്എല്‍ സ്റ്റാന്‍ഡേഡിയുളള യാതൊരു നിലവാരമോ അടിസ്ഥാന സൗകര്യമോ ഇല്ലെന്നാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിലയിരുത്തല്‍. അതെസമയം പീഡം ഗ്രൗണ്ടില്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികള്‍ ചില അറ്റകുറ്റപണികള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഗ്രൗണ്ട് പരിശീലന യോഗ്യമാകണമെങ്കില്‍ ഐഎസ്എള്‍ പകുതിയോളമെങ്കിലും ആകുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റിന്റെ വിലയിരുത്തല്‍.

അതെസമയം മൂന്ന് ഐഎസ്എല്‍ ക്ലബുകള്‍ പരിശീലകനത്തിനായി സ്വന്തം ഗ്രൗണ്ട് ഒരുക്കിയിട്ടുണ്ട്. എഫ്‌സി ഗോവയും ബംഗളൂരു എഫ്‌സിയും ഹൈദരാബാദ് എഫ്‌സിയുമാണ് പരിശീലന ഗ്രൗണ്ട് സ്വയം ഒരുക്കിയത്. മറ്റ് ഏഴ് ടീമുകള്‍ ഐഎസ്എല്‍ അധികൃതര്‍ അനുവദിച്ച് നല്‍കിയ 12 ഗ്രൗണ്ടുകളില്‍ നിന്നാണ് പരിശീലനത്തിനുളള തങ്ങളുടെ മൈതാനം സ്വന്തമാക്കിയത്.

സാല്‍വദോര്‍ ഡ മുണ്ടയിലെ പഞ്ചായത്ത് ഗ്രൗണ്ടാണ് എഫ്‌സി ഗോവ പരിശീലനത്തിനായി ഉപയഗിക്കുക. നേരത്തെ തന്നെ ഇവിടെയാണ് ഗോവന്‍ ക്ലബ് പരിശീലനം നടത്തുന്നത്. എല്ലാ വിധ ആധുനിക സൗകര്യങ്ങളും ഉളള കളിക്കളമാണ് സാല്‍വദര്‍ ഡ മുണ്ടയിലെ പഞ്ചായത്ത് ഗ്രൗണ്ട്.

ബംഗളൂരു എഫ്‌സിയാകട്ടെ ഡംപോ അക്കാദമി ഗ്രൗണ്ടാണ് പരിശീലനത്തിനായി ഉപയോഗിക്കുക. നിലവില്‍ കര്‍ണാടകയിലെ ബെല്ലാരിയിലുളള ജെഎസ്ഡബ്യു സ്‌പോട്‌സ് എക്‌സലന്‍സ് സെന്ററിലാണ് ബംഗളൂരു പരിശീലിക്കുന്നത്. ഉടന്‍ തന്നെ പരിശീലകനം ഗോവയിലേക്ക് മാറ്റും. സ്വന്തമായി പരിശീലന ഗ്രൗണ്ട് ഒരുക്കിയിരിക്കുന്ന മറ്റൊരു ടീം ഹൈദരാബാദ് എഫ്‌സിയാണ്. മോണ്ടേ ഡെ ഗൗരിമിലെ സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍ ഗ്രൗണ്ടാണ് ഹൈദരാബാദ് പരിശീലന ഗ്രൗണ്ടായി ഉപയോഗിക്കുന്നത്.

അതെസമയം മറ്റ് ഏഴ് ടീമുകള്‍ക്കായി 12 ഗ്രൗണ്ടുകളാണ് ഐഎസ്എല്‍ സംഘാടകര്‍ ഒരുക്കുന്നത്. ഇതില്‍ എടികെ മോഹന്‍ ബഗാനാണ് ഏറ്റവും മികച്ച പരിശീലന ഗ്രൗണ്ട് ലഭിച്ചിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ വിലയിരുത്തുന്നു. ബെനാവ്‌ലിമിലെ ട്രിനിറ്റി ഗ്രൗണ്ടിലാണ് ചാമ്പ്യന്‍മാര്‍ പരിശീലനത്തിനായി ഉപയഗിക്കുക. ലൈറ്റിംഗ് സൗകര്യമുളള രണ്ട് പരിശീലന വേദികളാണ് ഇവിടെയുളളത്. ഇന്ത്യയുടെ അണ്ടര്‍ 17 ഫുട്‌ബോള്‍ ടീം ലോകകപ്പിനായി തയ്യാറെടുത്തത് ഈ പരിശീലന ഗ്രൗണ്ടിലായിരുന്നു.

You Might Also Like