ബ്ലാസ്റ്റേഴ്‌സിലേക്ക് മറ്റൊരു വിദേശ മിഡ്ഫീല്‍ഡര്‍ കൂടി, സ്പാനിഷ് മാധ്യമങ്ങള്‍ നല്‍കുന്ന സൂചന

Image 3
FootballISL

കേരള ബ്ലാസ്‌റ്റേഴ്‌സുമായി ബന്ധപ്പെട്ട് മറ്റൊരു വിദേശ താരത്തിന്റെ പേര് കൂടി ഉയര്‍ന്ന്് കേള്‍ക്കുന്നു. സ്പാനിഷ് ക്ലബ് ഡിപോര്‍ട്ടീവോ ലാ കൊരൂണയുടെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ വിസെന്റെ ഗോമസുമായി ബ്ലാസ്റ്റേഴ്‌സ് ചര്‍ച്ചകള്‍ നടത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് പുറമെ നിരവധി സ്പാനിഷ് മാധ്യമങ്ങളും ഗോമസ് ഇന്ത്യയിലേക്ക വന്നേക്കും എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

എന്നാല്‍ ഗോമസിനെ ബ്ലാസ്‌റ്റേഴ്‌സ് സമീപിച്ചിട്ടുണ്ടെങ്കില്‍ താരം ഇക്കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നാണ് ബ്ലാസ്റ്റേഴ്‌സ് വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ കഴിയുന്നത്. എങ്ങോട്ടേക്ക് പോകണം എന്ന കാര്യത്തില്‍ അടുത്ത ആഴ്ച്ചയെ ഗോമസ് അന്തിമ തീരുമാനം എടുക്കുകയുളളുവത്രെ.

https://www.facebook.com/IFTnewsmedia/posts/1985510371582100

നിലവില്‍ 32 വയസ്സുളള താരം ഡിഫന്‍സീവ് മിഡ്ഫീല്‍ഡിന് പുറമെ സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായും പന്ത് തട്ടാറുണ്ട്. ക്ലബ് ഫുട്‌ബോളില്‍ മുന്നീറിലധികം മത്സരങ്ങളുടെ പരിചയ സമ്പത്തുളള താരമാണ് ഗോമസ്.

ഡിപോര്‍ട്ടീവോ ലാ കൊരൂണയ്ക്ക് പുറമെ ലാസ് പാല്‍മാസ്, ഹുറാക്കം തുടങ്ങി സ്പാനിനിഷ് ക്ലബുകളിലും അദ്ദേഹം പന്ത് തട്ടിയിട്ടുണ്ട്.

നിലവില്‍ രണ്ട് വിദേശ താരങ്ങളുടെ കാര്യത്തിലെ ബ്ലാസ്റ്റേഴ്‌സ് നിരയില്‍ ഉറപ്പ് വന്നിട്ടുളളു. ബ്ലാസ്റ്റേഴ്‌സ് നിലനിര്‍ത്തിയ സെര്‍ജിയോ സിഡോചയും രണ്ടാഴ്ച്ച മുമ്പ് പ്രഖ്യാപിച്ച അര്‍ജന്റനന്‍ താരം ഫക്കുണ്ടോ പെരേരയുമാണത്. ഇംഗ്ലീഷ് താരം ഗാരി ഹൂറപ്പും സിംബാബ് വെ താരം കോസ്റ്റ നമോനിസുവും ഏതാണ്ട് ബ്ലാസറ്റേഴ്‌സിലെത്തിയെന്നാണ് കരുതുന്നത്. വരും ദിവസത്തില്‍ ഇക്കാര്യത്തില്‍ അന്തിമ പ്രഖ്യാപനമുണ്ടാകും.