പ്രതിഭയുടെ വിസ്‌ഫോടനം, ബ്ലാസ്‌റ്റേഴ്‌സില്‍ ആ ഗോള്‍കീപ്പര്‍, കൊടുങ്കാറ്റ് ആഞ്ഞടിക്കുമോ?

മൂന്ന് വര്‍ഷം മുമ്പ് ഐലീഗ് ക്ലബ് ഐസ്വാള്‍ എഫ്‌സിയുടെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറായിരുന്നു ഗോവന്‍ സ്വദേശി ആല്‍ബിനോ ഗോമസ്. ഐസ്വാള്‍ ആ സീസണില്‍ ഐലീഗ് ചാമ്പ്യന്മായപ്പോള്‍ തകര്‍പ്പന്‍ പ്രകടനവുമായി ഗോമസ് മുന്നിലുണ്ടായിരുന്നു. ഐസ്വാളിനായി ലീഗിലെ 18 മത്സരവും ഗോമസ് വലകാത്തു.

എന്നാല്‍ പിന്നീട് പരിക്ക് വേട്ടയാടിയ താരത്തിന്റെ കരിയര്‍ കുത്തനെ പിന്നിലേക്ക് ഇടിയുകയായിരുന്നു. പിന്നീടുളള മൂന്ന് വര്‍ഷം വെറും എട്ട് മത്സരം മാത്രമാണ് ഈ പ്രതിഭാസനന് കളിയ്ക്കാനായത്. 2017ല്‍ പൊന്നും വിലയ്ക്ക് ഡല്‍ഹി സ്വന്തമാക്കിയ ആല്‍ബിനോയെ വിടാതെ പരിക്ക് പിടികൂടിയപ്പോള്‍ അത് പ്രതിഭയുടെ പിന്‍മടക്കമായി മാറി.

ഡല്‍ഹിയ്ക്കായി രണ്ട് സീസണ്‍ കളിച്ച ഗോമസ് പിന്നീട് ഡല്‍ഹി പേര് മാറ്റി ഒഡീഷ ആയപ്പോഴും ഒരു സീസണില്‍ ടീമിനൊപ്പം തുടര്‍ന്നു. എന്നാല്‍ 2017ല്‍ എട്ട് മത്സരം കളിച്ചത് മാത്രമാണ് ഗോമസിന് ആകെ പറയാനുണ്ടായിരുന്നത്. കളിച്ച മത്സരങ്ങളിലെല്ലാം തന്റെ കൈയ്യൊപ്പം പതിപ്പിക്കാനും ഗോമസിന് ആയിരുന്നു.

അവിടെ നിന്നാണ് ഈ ഫെബ്രുവരിയില്‍ ഗോമസിനെ കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ഗോമസിന്റെ പ്രതിഭയെ കുറിച്ച് ആര്‍ക്കും ഒരു സംശയവും ഇല്ല. ഈ സാല്‍ഗോക്കര്‍ പ്രെഡക്റ്റ് മുംബൈയിലും ഐസ്വാളിലുമെല്ലാം ഗോളിയെന്ന നിലയില്‍ പ്രതിഭ ഇതിനോടകം തെളിയിച്ചതാണ്. എന്നാല്‍ കരിറിലെ നിര്‍ഭാഗ്യകരമായ പരിക്കുകളാണ് ഇപ്പോഴും 26 വയസ്സമാത്രമായിട്ടുളള താരത്തിന് തിരിച്ചടിയായത്.

കേരള ബ്ലാസ്റ്റേഴ്സുമായി മൂന്ന് വര്‍ഷത്തെ കരാറിലാണ് ഗോമസ് ഒപ്പിട്ടിരിക്കുന്നത്. ബോണസ് അടക്കം 70 ലക്ഷം രൂപയ്യാണ് ഒഡീഷയില്‍ നിന്ന് ഗോമസിനെ സ്വന്തമാക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് ചെലവായത്. ഗോമസിനെ സംബന്ധിച്ച് ഐഎസ്എല്ലിലേക്ക് തിരിച്ചുവരാന്‍ തന്റെ അവസാന അവസരമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. മഞ്ഞപ്പടയ്ക്ക് നിലവില്‍ നല്ലൊരു ഗോള്‍കീപ്പറേയും ആവശ്യമുണ്ട്. ഗോമസ് ഫോമിലേക്ക് തിരിച്ചെത്തിയാല്‍ മഞ്ഞപ്പടയ്ക്ക് ഗോളിയെന്ന തലവേദനയാണ് ഒഴിഞ്ഞുപോകുക.

You Might Also Like