ബ്ലാസ്‌റ്റേഴ്‌സിന് കനത്ത തിരിച്ചടി, ആറ് ഐഎസ്എള്‍ ടീമുകള്‍ക്ക് അംഗീകാരം

Image 3
FootballISL

ഐഎസ്എല്ലിന് തൊട്ട് മുമ്പ് കേരള ബ്ലാസ്റ്റേഴ്‌സിനെ തേടി ഒരു കനത്ത തിരിച്ചടി. 2020-21 നാഷണല്‍- എ എഫ് സി ക്ലബ് ലൈസന്‍സിനായുള്ള ഇന്ത്യന്‍ ക്ലബുകളുടെ അപേക്ഷ പരിഗണിച്ചപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിനെ എഎഫ്‌സി പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല.

പകരം ആറ് ആറ് ഐഎസ്എല്‍ ക്ലബുകള്‍ക്ക് എഎഫ്‌സി ലൈസന്‍സ് അനുവദിച്ചു കൊടുത്തു. ഐഎസ്എല്‍ ക്ലബുകളായ എഫ് സി ഗോവ, എ ടി കെ മോഹന്‍ ബഗാന്‍, ബംഗളൂരു എഫ് സി, ജംഷഡ്പൂര്‍ എഫ് സി, ചെന്നൈയിന്‍ എഫ് സി, മുംബൈ സിറ്റി എന്നീ ക്ലബുകള്‍ക്കാണ് ലൈസന്‍സ് ലഭിച്ചിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിനെ കൂടാതെ ഒഡീഷ എഫ് സി, നോര്‍ത്ത് ഈസ്റ്റ്, ഹൈദരാബാദ് എഫ് സി, ഈസ്റ്റ് ബംഗാള്‍ എന്നീ ക്ലബുകളുടെ അപേക്ഷകള്‍ എഎഫ്‌സി തള്ളി. ഈ ക്ലബുകള്‍ക്ക് വീണ്ടും അപേക്ഷ നല്‍കുകയോ അല്ലായെങ്കില്‍ ലൈസന്‍സില്‍ നിന്ന് ഒഴിവാക്കാനോ അപേക്ഷ നല്‍കാം.

അതെസമയം ഐ ലീഗ് ക്ലബുകളുടെ അപേക്ഷയുടെ ഫലം ഇതുവരെ പുറത്ത് വന്നിട്ടില്ല. ബ്ലാസ്റ്റേഴ്‌സിന്റെ അപേക്ഷ പരിഗണിക്കാതിരിക്കാനുളള കാരണം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ഏതായാലും നവംബര്‍ 20നാണ് ഐഎസ്എല്‍ ഏഴാം സീസണിന് തുടക്കമാകുക. കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹന്‍ ബഗാനും തമ്മിലാണ് ആദ്യ പോരാട്ടം.