കേരള ബ്ലസ്‌റ്റേഴ്‌സിന് പുതിയ ഹോം ഗ്രൗണ്ട്, തീരുമാനമായി

കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒരൊറ്റ നഗരത്തില്‍ വെച്ച് മാത്രം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണല്ലോ. ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് ഐഎസ്എല്‍ മത്സരങ്ങള്‍ എല്ലാം നടത്താന്‍ സംഘാടകര്‍ തീരുമാനിച്ചിരിക്കുന്നത്. നവംബര്‍ 21ന് ആരംഭിക്കുന്ന ലീഗ് മാര്‍ച്ച് 21നാകും അവസാനിക്കുക.
ഐഎസ്എല്ലിനായി ഗോവയിലെ ഫത്തോര്‍ഡ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, വാസ്‌കോഡ ഗാമയിലെ തിലക് നഗര്‍ സ്റ്റേഡിയം, ബാംബോളിമിലെ ജി എംസി അത്‌ലറ്റിക് സ്റ്റേഡിയം എന്നിവയാണ് ഒരുക്കുന്നത്.
ഇതില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായി പരിഗണിക്കുക ബാംബോളിമിലെ ജി എംസി അത്‌ലറ്റിക് സ്റ്റേഡിയം ആയിരിക്കും. കേരള ബ്ലാസ്റ്റേഴ്‌സിനെ കൂടാതെ മറ്റ് മൂന്ന് ടീമുകള്‍ക്കും ബാംബോളിമിലെ ജി എംസി അത്‌ലറ്റിക് സ്റ്റേഡിയം തന്നെയായിരിക്കും ഹോം ഗ്രൗണ്ട്.
അതെസമയം ഫത്തോര്‍ഡ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയവും വാസ്‌കോഡ ഗാമയിലെ തിലക് നഗര്‍ സ്റ്റേഡിയവും മൂന്ന് വീതം ടീമുകള്‍ക്കായിരിക്കും ഹോം ഗ്രൗണ്ട്. ടീമുകളുടെ പരിശീലകനത്തിനായി 10 മൈതാനങ്ങളും ഗോവയില്‍ ഒരുങ്ങും.
ഐഎസ്എല്‍ വേദികള്‍ പരിചയപ്പെടാം
ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം
ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ഐഎസ്എല്‍ പ്രേമികള്‍ക്ക് സുപരിചിതമാണ്. ഏഫ്സി ഗോവയുടെ ഹോം ഗ്രൗണ്ടായ ഈ സ്റ്റഡിയം അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിനും എഎഫ്സി ഏഷ്യന്‍ കപ്പിനുമെല്ലാം ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ വേദിയായിട്ടുണ്ട്. ഐ ലീഗ് ക്ലബ്ബുകളായ ഡെംപോ, സാല്‍ഗോകാര്‍ എഫ്‌സി, ചര്‍ചില്‍ ബ്രദേഴ്‌സ് എഫ്‌സി, സ്‌പോര്‍ട്ടിംഗ് ക്ലബ് ഡി ഗോവ എന്നവരുടേയും ഹോം ഗ്രൗണ്ടാണ്.
ജിഎംസി അത്‌ലറ്റിക് സ്റ്റേഡിയം
പ്രകൃതിദത്ത ടര്‍ഫ് കൊണ്ട് നിര്‍മ്മിച്ച് ഈ സ്റ്റേഡിയം 2014 ല്‍ ലുസോഫോണിയ ഗെയിംസിന് ആതിഥേയത്വം വഹിച്ചു. എഫ്‌സി ഗോവ ഡവലപ്‌മെന്റല്‍ സ്‌ക്വാഡിന്റെ പരിശീലന ഗ്രൗണ്ടായാണ് നിലവില്‍ ജിഎംസി അത്‌ലറ്റിക് സ്റ്റേഡിയം ഉപയോഗിക്കുന്നത്. ഗോവയിലെ ആദ്യത്തെ സംയോജിത അത്‌ലറ്റിക് സ്റ്റേഡിയമാണ് ബാംബോളിമിലെ ജിഎംസി സ്റ്റേഡിയം.
തിലക് നഗര്‍ സ്റ്റേഡിയം
ഫുട്ബോള്‍ പ്രേമികള്‍ക്ക് സുപരിചിതമാണ് തിലക് നഗര്‍ സ്റ്റേഡിയം. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഗോവയ്ക്ക് കീഴിലുളള സ്റ്റേഡിയം നിരവധി ഐലീഗ് മത്സരങ്ങള്‍ ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ ആരോസിന്റെ ഹോം ഗ്രൗണ്ടാണ്.