ടീം ഇന്ത്യയില്‍ നിന്ന് പുറത്തായി, പുതിയ ‘പരുപാടി’ ആരംഭിച്ച് കേദാര്‍

Image 3
CricketTeam India

ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെ പൂനെയില്‍ ക്രിക്കറ്റ് അക്കാദമി തുടങ്ങി ക്രിക്കറ്റ് താരം കേദാര്‍ ജാദവ്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ജാദവ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഏറെക്കാലമായുള്ള തന്റെ ആഗ്രഹമായിരുന്നു ഇതെന്നും രാജ്യാന്തര നിലവാരത്തിലുള്ള സംവിധാനങ്ങള്‍ ഇവിടെ നിന്ന് ലഭിക്കുമെന്നും ജാദവ് ഇന്‍സ്റ്റഗ്രാം പൊസ്റ്റില്‍ കുറിച്ചു.

”ഒരു മഹത്തായ യാത്രയുടെ ആരംഭമാണിത്. പരിശീനവും പരിശീലിപ്പിക്കലും കളിക്കാരെ വിജയത്തിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. വളര്‍ന്നുവരുന്ന ക്രിക്കറ്റര്‍മാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ പ്രതിനിധാനം ചെയ്യുക എന്ന എന്റെ സ്വപ്നം ഇന്ന് യാഥാര്‍ത്ഥ്യത്തിലെത്തിയിരിക്കുന്നു. രാജ്യാന്തര നിലവാരത്തിലുള്ള മികച്ച സൗകര്യങ്ങള്‍ ജാദവ് ക്രിക്കറ്റ് അക്കാദമിയില്‍ ഉണ്ടാവും.”- കേദാര്‍ ജാദവ് കുറിച്ചു.

കഴിഞ്ഞ വര്‍ഷം ന്യൂസീലന്‍ഡിനെതിരായ നടന്ന ഏകദിന പരമ്പരയിലാണ് കേദാര്‍ ജാദവ് അവസാനമായി കളിച്ചത്. കഴിഞ്ഞ ഐപിഎലിലെ മോശം പ്രകടനങ്ങളെ തുടര്‍ന്ന് ജാദവിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പുറത്താക്കിയിരുന്നു.

ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആണ് ജാദവിനെ ടീമില്‍ എടുത്തിരിക്കുന്നത്. ്അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്കാണ് കേദര്‍ ഹൈദരാബാദിലെത്തിയത്.