ഈ താരങ്ങളെ റാഞ്ചണം, ഇവരെ ഒഴിവാക്കണം, മാനേജുമെന്റിനോട് വികൂനയുടെ ആവശ്യങ്ങള്‍

Image 3
FootballISL

ഐഎസ്എല്‍ പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് മോഹന്‍ ബഗാന്‍ താരങ്ങളെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സ്പാനിഷ് പരിശീലകന്‍ കിബു വീകൂന. ഐ ലീഗ് കിരീടം കൊല്‍കത്തന്‍ ക്ലബ്ബിന് നേടിക്കൊടുത്ത മൂന്ന് മോഹന്‍ ബഗാന്‍ താരങ്ങളെ ബ്ലാസ്റ്റേഴ്‌സില്‍ എത്തിക്കണമെന്നാണ് വികൂനയുടെ പ്രധാന ആവശ്യം.

ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കുതിപ്പിന് ഈ താരങ്ങള്‍ ആവശ്യമാണെന്നാണ് വികൂന പറയുന്നത്. ഐ ലിഗ് ചാമ്പ്യന്മാരായ മോഹന്‍ ബഗാന്റെ താരങ്ങളായ ബാബ ദിവാര, ജൊസേബ ബെറ്റിയ, ഫ്രാന്‍ ഗോണ്‍സാലസ് എന്നിവരെ ബ്ലാസ്റ്റേഴ്‌സില്‍ എത്തിക്കാനാണ് വികൂന ശ്രമിക്കുന്നത്.

ഐ ലീഗില്‍ ഈ സീസണില്‍ 10 ഗോളുകള്‍ അടിച്ച താരമാണ് ബാബ. 9 അസിസ്റ്റും മൂന്ന് ഗോളും സംഭാവന ചെയ്തത് മറ്റൊരു താരം ജൊസേബ ബെറ്റിയയാണ്. ഫ്രാന്‍സ് ഗോണ്‍സാലസ് 10 ഗോളും ഒപ്പം ഒരു അസിസ്റ്റും നല്‍കിയിട്ടുണ്ട് ഈ സീസണില്‍.

എന്നാല്‍ നിലവില്‍ ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റിന് ഇക്കാര്യം പൂര്‍ണ്ണമായി അംഗീകരിക്കാനാകില്ല. നിലവില്‍ സിഡോഞ്ചയേയും ഒഗ്‌ബെചേയേയും മെസി ബൗളിയേയും നിലനിര്‍ത്താന്‍ തീരുമാനിച്ച ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് കോച്ചിന്റെ ആവശ്യം അംഗീകരിക്കാന്‍ പ്രയാസമുണ്ട്. പുതിയ നിയമ പ്രകാരം ഏഴ് വിദേശ താരങ്ങളെ വരെ സ്വാകാഡില്‍ നിലനിര്‍ത്താം എന്നതിനാല്‍ വികൂനയെ പരമാവധി സംതൃപ്തിപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റ് ശ്രമിക്കും.