ബ്ലാസ്റ്റേഴ്‌സില്‍ കിബുവിന്റെ ശിഷ്യന്മാരെ പ്രഖ്യാപിച്ചു, തന്ത്രങ്ങള്‍ മെനയുക ഇവര്‍

ഐഎസ്എല്ലില്‍ മലയാളത്തിന്റെ സ്വന്തം ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതി പരിശീലക സംഘത്തെ പ്രഖ്യാപിച്ചു. ഡച്ച് പരിശീലകന്‍ എല്‍ഗോ ഷറ്റോരിയിക്ക് പിന്‍ഗാമിയായി സ്ഥാനമേറ്റെടുത്ത സ്പാനിഷ് പരിശീലകന്‍ കിബു വികൂനയാണ് അദ്ദേഹത്തിന്റെ പരിശീലക സംഘത്തെ പ്രഖ്യാപിച്ചത്.
മോഹന്‍ ബഗാന്റെ സൂപ്പര്‍ കോച്ചായ കിബു വികൂനയ്‌ക്കൊപ്പം മൂന്ന് സഹപരിശീലകര്‍ ആകും കേരള ബ്ലാസ്റ്റേഴ്‌സില്‍ എത്തുക. തോമസ് ഷോര്‍സ്, ഡേവിഡ് ഒചോവ, പൗളിയുസ് റഗുസ്‌കാസ് എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് കിബുവിനൊപ്പം വരിക.
തോമസ് ആകും പ്രധാന സഹ പരിശീലകന്‍. വികൂനയ്ക്ക് ഒപ്പം തന്ത്രങ്ങള്‍ മെനയുന്നതില്‍ പ്രധാനിയും തോമസ് ആകും. ഡേവിഡ് ഒചോവ ടാക്ടികല്‍ & അനലറ്റിക്കല്‍ കോച്ചായാണ് പ്രവര്‍ത്തിക്കുക. റഗുസ്‌കാസ് ആകും ഫിസിക്കല്‍ പ്രിപറേഷന്‍ കോച്ച്.
ഇവര്‍ക്കൊക്കെ ഒപ്പം പഴയ സഹപരിശീലകനായ ഇഷ്ഫാഖ് അഹമ്മദും ടീമില്‍ ഉണ്ടാകും. തോമസും, റഗുസ്‌കാസും ബഗാനിലും കിബു വികൂനയ്ക്ക് ഒപ്പം ഉണ്ടായിരുന്നു. ഒചോവ ആണ് ഈ പരിശീലക സംഘത്തിലെ പുതുമുഖം.