പ്രീസീസണ്‍ ഇത്തവണ മൂന്ന് രാജ്യങ്ങളില്‍, വെള്ളപ്പുക തേടി ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എല്ലില്‍ കഴിഞ്ഞ നാല് സീസണുകളിലായി ദയനീയ പ്രകടനം കാഴ്ച്ചവെക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണയെങ്കിലും മികച്ച പ്രകടനം കാഴ്ച്ചവെക്കനാകുമോയെന്ന പരീക്ഷണത്തിലാണ് മാനേജുമെന്റ്. അതിനാല്‍ തന്നെ കഴിഞ്ഞ സീസണില്‍ സംഭവിച്ച ഗുരുതര പിഴവുകള്‍ തിരുത്താനുളള നീക്കവും മാനേജുമെന്റ് നടത്തുണ്ട്.

ഇതിന്റെ ഭാഗമായി പ്രീ സീസണ്‍ മികച്ചതാക്കാനുള്ള ശ്രമത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. രണ്ടോ മൂന്നോ വിദശരാജ്യങ്ങളിലായി പ്രീ സീസണ്‍ നടത്താനാണ് ക്ലബിന്റെ പദ്ധതിയെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. രണ്ട് മാസം ദൈര്‍ഘ്യമുള്ള പ്രീ സീസണിനാണ് ക്ലബ് ലക്ഷ്യം വെക്കുന്നത്. എന്നാല്‍ ഏതൊക്കെ രാജ്യമാണ് പ്രീ സീസണ്‍ പര്യടനത്തിലുള്‍പ്പെടുത്തുകയെന്ന് വ്യക്തമല്ല.

2019-20 സീസണിലാണ് ബ്ലാസ്റ്റേഴ്‌സ് അവസാനമായി വിദേശത്ത് പ്രീ സീസണ്‍ നടത്തിയത്. അന്ന് യു.എ.ഇയില്‍ നടന്ന പ്രീ സീസണ്‍ വിവാദങ്ങളോടെ പാതിവഴിയിലവസാനിക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാ ടീമുകളും ഗോവയില്‍ പ്രീ സീസണ്‍ നടത്തുകയായിരുന്നു.

അതെസമയം കേരളാ ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കാന്‍ സെര്‍ബിയക്കാരനായ ഇവാന്‍ വുക്കുമാനോവിച്ച് എത്തും. സ്പാനിഷ് പരിശീലകന്‍ കിബു വികൂനയുടെ പിന്‍ഗാമിയായിട്ടാണ് ഇവാന്‍ വുക്കുമാനോവിച്ച് ബ്ലാസ്റ്റേഴ്സ് പരിശീലകനായി സ്ഥാനമേല്‍ക്കുന്നത്. പ്രമുഖ കായിക മാധ്യമമായ ഗോള്‍ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതെസമയം കേരളാ ബ്ലാസ്റ്റേഴ്സ് ഇതു വരെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. കേരളാ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാവാന്‍ ഒരുങ്ങുന്ന പത്താമത്തെയാളാണ് ഇവാന്‍ വുക്കുമാനോവിച്ച്. സെര്‍ബിയന്‍ സ്വദേശിയായ വുക്കുമാനോവിച്ചിനെ പിശീലകനായി പ്രഖ്യാപിച്ചു കൊണ്ടുള്ള ക്ലബ്ബിന്റെ ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളില്‍ ഉണ്ടായേക്കുമെന്നാണ് കരുതപ്പെടുന്നത്.

You Might Also Like