ബ്ലാസ്റ്റേഴ്‌സിന് പുതിയ കോച്ചായി. കാത്തിരുന്ന വാര്‍ത്തയെത്തി

Image 3
FootballISL

ഒടുവില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കാത്തിരിപ്പിന് അന്ത്യയമായി. ഐഎസ്എല്ലില്‍ പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനെ കണ്ടെത്തി കഴിഞ്ഞതായാണ് സൂചന. പ്രമുഖ സ്‌പോട്‌സ് ജേര്‍ണലിസ്റ്റായ മാര്‍ക്കസ് മെര്‍ഗുളാനോയാണ് ഇക്കാര്യം ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ അറിയിച്ചിരിക്കുന്നത്.

എന്നാല്‍ പരിശീലകന്‍ ആരാണ് എന്ന് വെളിപ്പെടുത്താന്‍ മെര്‍ഗുളാനോ തയ്യാറായിട്ടില്ല. പുതിയ പരിശീലകനും ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റും തത്വത്തില്‍ ധാരണയായെന്നും ഇനി പേപ്പര്‍ വര്‍ക്കുകള്‍ മാത്രമാണ് അവശേഷിക്കുന്നതെന്നുമാണ് മെര്‍ഗുളാനോ വെളിപ്പെടുത്തിയിരിക്കുന്നത്.

ഇതോടെ പുതിയ പരിശീലകനാരാണെന്ന് അറിയാനുളള ആകാംക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍. നിലവില്‍ പലപേരുകളും അന്തരീക്ഷത്തിലുണ്ടെന്നും അതാരാണെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല.

നേരത്തെ സ്വീഡിഷ് സൂപ്പര്‍ പരിശീലകന്‍ ജെന്‍സ് ഗുസ്താഫസനെ ബ്ലാസ്റ്റേഴ്‌സ് സൈന്‍ ചെയ്യാന്‍ ഒരുങ്ങിയതായും എന്നാല്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ ധാരണയാകാതെ വന്നതോടെ ഈ നീക്കം ഉപേക്ഷിക്കപ്പെട്ടതായും മെര്‍ഗുളാനോ വെളിപ്പെടുത്തിയിരുന്നു. ഐഎസ്എല്ലിലെ ഏറ്റവും മികച്ച ഓഫറാണ് പരിശീലകന് ബ്ലാസ്റ്റേഴ്‌സ് വാഗ്ദാനം ചെയതതെങ്കിലും ഗുസ്താഫസന് തൃപ്തിപ്പെടുന്നതായിരുന്നില്ലത്രെ അത്.

ഐഎസ്എല്‍ ഏഴാം സീസണില്‍ ദയനീയ പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് കാഴ്ച്ചവെച്ചത്. സ്പാനിഷ് പരിശീലകന്‍ കിബു വികൂനയ്ക്ക് കീഴില്‍ ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് മൂന്ന് ജയം മാത്രമാണ് സ്വന്തമാക്കിയത്. ഇതോടെ ലീഗില്‍ പത്താം സ്ഥാനത്തേക്ക് ടീം പിന്തളളപ്പെട്ടിരുന്നു.