രാജസ്ഥാനെ തോല്‍പിച്ചപ്പോള്‍ തുള്ളിച്ചാടിയ കാവ്യ ഇക്കുറി പൊട്ടിക്കരഞ്ഞു, ആഘോഷിച്ച് ഷാറൂഖ്

Image 3
CricketIPL

ഐപിഎല്‍ ഫൈനല്‍ രണ്ട് ടീമുകളുടെ പോരാട്ടത്തിനുപരി രണ്ട് ടീം ഉടമകുടെ നേര്‍ക്കുനേര്‍ ഏറ്റുമുട്ടല്‍ കൂടിയായിരുന്നു.മത്സരശേഷംകൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമ ഷാരൂഖ് ഖാന്‍ കൊല്‍ക്കത്തയുടെ മൂന്നാം കിരീട നേട്ടം ആഘോഷമാക്കിയപ്പോള്‍ ഹൈദരാബാദ് ഉടമ കാവ്യമാരന്‍ കണ്ണീരണിഞ്ഞത് ആരാധകര്‍ക്ക് നോവായി.

ഹൈദരാബാദിന്റെ വിജയങ്ങള്‍ക്കൊപ്പം തുള്ളിച്ചാടുന്ന കാവ്യയെയും തോല്‍വിയില്‍ സങ്കടപ്പെട്ടിരിക്കുന്ന കാവ്യയെയും ആരാധകര്‍ നിരവധി തവണ കണ്ടിട്ടുണ്ട്. ചെന്നൈയില്‍ കൊല്‍ക്കത്തയ്ക്കെതിരെ ഫൈനലിനെത്തിയപ്പോഴും ഗ്യാലറിയില്‍ കാവ്യ ശ്രദ്ധാകേന്ദ്രമായിരുന്നു.

എന്നാല്‍ ഇത്തവണ തുടക്കം മുതല്‍ ശോകാവസ്ഥയിലൂടെയാണ് കാവ്യ കടന്നുപോയത്. അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും രാഹുല്‍ ത്രിപാഠിയും തുടക്കത്തില്‍ മടങ്ങിയതോടെ കാവ്യ അനിവാര്യ ദുരന്തം ഭയപ്പെട്ടു.

പിന്നീട് 113 റണ്‍സിന് ഹൈദരാബാദ് പുറത്തായപ്പോഴേക്കും കാവ്യ തോല്‍വി ഉറപ്പിച്ചിരുന്നു. ഒടുവില്‍ 11-ാം ഓവറില്‍ കൊല്‍ക്കത്ത വിജയം സ്വന്തമാക്കിയപ്പോള്‍ കാവ്യക്ക് കണ്ണീര്‍ ഒളിപ്പിക്കാനായില്ല. പൊട്ടിക്കരഞ്ഞ കാവ്യ ക്യാമറമയുടെ മുന്നിലെത്തുമ്പോഴെല്ലും സന്തോഷത്തോടെയിരിക്കുന്നതായി അഭിനയിക്കാന്‍ ശ്രമിച്ചു. തൊട്ടുതലേന്ന് രാജസ്ഥാനെ തോല്‍പിച്ചപ്പോള്‍ തുള്ളിച്ചാടിയ കാവ്യയുടെ സങ്കടം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.

അതേസയം, ഷാരൂഖ് സ്വന്തം താരങ്ങളെ കെട്ടിപ്പിടിച്ചും എടുത്തുയര്‍ത്തിയും കിരീടനേട്ടം ആഘോഷമാക്കി. കൊല്‍ക്കത്ത കളിക്കുമ്പോള്‍ സ്റ്റേഡിയത്തില്‍ നേരിട്ടെത്തി താരങ്ങള്‍ക്ക് പ്രചോദനമേകുന്ന ഷാറൂഖ് ഖാന് പകരം നല്‍കുന്ന സമ്മാനം കൂടിയായി 10 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഈ ഐപിഎല്‍ കിരീടം.