; )
കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് മുന്‍ ലിയോണ്‍ താരം ബക്കാരി കോനെയുടെ വരവ് ഐഎസ്എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സിന് പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ സഹായകരമാകുമെന്ന് ബ്ലാസ്റ്റേഴ്‌സ് സ്‌പോട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ്. ബക്കാരി കോനെ ബ്ലാസ്‌റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ട ശേഷം സംസാരിക്കുകയായിരുന്നു കരോളിസ്.
മുന്‍നിര യൂറോപ്യന്‍ ലീഗുകളിലെ പ്രശസ്തമായ ക്ലബ്ബുകള്‍ക്കായി കളിച്ച കോനെ പരചയ സമ്പത്തും വൈദഗ്ധ്യവുമുള്ള കളിക്കാരനാണ്. കോനെയുടെ സാനിധ്യം ഈ സീസണില്‍ ടീമിന്റെ പ്രതിരോധം ശക്തമാക്കാന്‍ കാരണമാകും’ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.
‘കളിക്കളത്തില്‍ അസാമന്യമായി പ്രതിരോധം ഉയര്‍ത്തുന്ന അദ്ദേഹത്തിന്റെ മികവ് ഐഎസ്എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സിന് ഉയരങ്ങള്‍ കീഴടക്കാന്‍ സഹായിക്കും. കോനെയുടെ കഴിവിനെകുറിച്ചും അദ്ദേഹം ടീമിന് ചേര്‍ക്കുന്ന വൈദഗ്ധ്യത്തെ കുറിച്ചും എനിക്ക് സംശയമേതുമില്ല-കരോലിസ് സ്‌കിന്‍കിസ് കൂട്ടിചേര്‍ത്തു.
ഒളിമ്പിക് ലിയോണില്‍ അഞ്ചുവര്‍ഷകാലം ബൂട്ടുകെട്ടിയിട്ടുള്ള താരമാണ് ബക്കറി കോണെ. അവിടെ 117 മത്സരങ്ങള്‍ കളിച്ച താരം അവര്‍ക്കായി എട്ട് യുവേഫാ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളിലും 18 യൂറോപ്പ ലീഗ് മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യമായ ബര്‍കീനോ ഫാസോയിലെ ക്ലായ എറ്റോയിലെ ഫിലാന്റെയിലൂടെ വളര്‍ന്ന് വന്ന താരം അതേ ക്ലബ്ബിലൂടെ തന്നെയായിരുന്നു പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചത്.
തുടര്‍ന്ന് ഫ്രഞ്ച് ക്ലബ്ബുകളായ ഇഎ ഗുയിമ്ഗാമ്, ലിയോണ്‍,സ്ട്രാസ്‌ബെര്‍ഗ്, സ്പാനിഷ് ക്ലബ്ബായ മാലാഗ സി എഫ്, തുര്‍ക്കി ക്ലബ്ബായ അങ്കറഗുക്കുവിനയും കളിച്ചു. മലാഗക്കായി ലാലിഗയില്‍ ഏഴ് മത്സരങ്ങളില്‍ താരം കളിച്ചിട്ടുണ്ട്.
അവസാനമായി റഷ്യന്‍ ടോപ് ഡിവിഷന്‍ ക്ലബ്ബായ എഫ്‌സി ആര്‍സെനാല്‍ ടുലെയുടെ താരമായിരുന്നു കോണെ. ബര്‍കിന ഫാസോയ്ക്ക് വേണ്ടി ദേശീയ ടീമില്‍ ഒരുകാലത്ത് സ്ഥിരസാന്നിധ്യമായിരുന്ന ബക്കറി ടീമിനൊപ്പം ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സിലും ഭാഗമായിട്ടുണ്ട്.