ഇന്ത്യയെ നോവിക്കാന്‍ ഇഷ്ടമില്ലാതെ വില്യംസണ്‍, അനുസരിക്കാതെ സഹതാരങ്ങള്‍ ചെയ്തത്

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയതിന് പിന്നാലെ അമിത ആഹ്ലാദം വേണ്ടെന്ന നിലപാടിലായിരുന്നു ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍. ഇന്ത്യയ്ക്കാര്‍ ഇഷ്ടപ്പെടുന്ന രണ്ടാമത്തെ ടീം തങ്ങളാണ് എന്ന ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. വില്യംസണ്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. എന്നാല്‍ വില്യംസന്റെ സഹതാരങ്ങല്‍ ഈ നിര്‍ദേം അനുസരിച്ചില്ല.
വില്യംസണ്‍ തന്നെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ദിനം നടന്ന സംഭവങ്ങല്‍ വെളിപ്പെടുത്തിയത്.
‘കിരീടം നേടിയ ശേഷം അമിത ആഹ്ലാദം വേണ്ടെന്ന് ഞാന്‍ താരങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ അവരത് ഉള്‍ക്കൊണ്ടില്ല. കാരണം ഇതിന് മുമ്പ് കൈയകലത്ത് നഷ്ടപ്പെട്ട പല കിരീടങ്ങളുടെയും ഭാഗമായവര്‍ ഇക്കൂടെ ഉണ്ടായിരുന്നു. അതിനാല്‍ തന്നെ നന്നായി അവര്‍ കിരീടനേട്ടം ആഘോഷിച്ചു’ വില്യംസണ്‍ പറഞ്ഞു.
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുമായുള്ള സൗഹൃദത്തെ കുറിച്ചും വില്യംസണ്‍ വാചാലനായി. ‘വിരാടും ഞാനും തമ്മില്‍ ഏറെ നാളുകളായി അറിയാവുന്നവരാണ്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. വര്‍ഷങ്ങളായി നിരവധി ആളുകളെ ഞങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. പരസ്പരം താത്പര്യമുള്ള കാര്യങ്ങളെ കുറിച്ചുള്ള കാര്യങ്ങള്‍ പങ്കുവെയ്ക്കുന്നത് വളരെ സവിശേഷമായ കാര്യമാണ്. ഞങ്ങളത് ചെയ്യാറുണ്ട്’ വില്യംസണ്‍ പറഞ്ഞു.
ഫൈനലില്‍ ഇന്ത്യ എല്ലാ മേഖലയിലും പരാജയപ്പെട്ട മത്സരത്തില്‍ ന്യൂസിലന്‍ഡ് എട്ട് വിക്കറ്റിനാണ് ജയിച്ചു കയറിയത്. രണ്ട് ദിവസം പൂര്‍ണമായും മഴയെടുത്ത മത്സരത്തിന്റെ റിസര്‍വ് ദിനത്തിലാണ് ന്യൂസിലന്‍ഡ് ജയം പിടിച്ചു വാങ്ങിയത്.