ടൈലര്‍, മാറ്റാരെക്കാളും അവന്‍ ഇത് അര്‍ഹിക്കുന്നുണ്ട്, കെയ്ന്‍, ഇങ്ങനെ ആശ്വസിപ്പിക്കാന്‍ അയാള്‍ക്ക് മാത്രമേ കഴിയൂ

Image 3
CricketCricket News

മുജീബ് എംപി ഉമ്മത്തൂര്‍

അന്നുമിന്നും അയാള്‍ക്കൊരു മാറ്റവുമില്ല.

വന്‍ ശക്തിയെ തോല്‍പ്പിച്ചതിന്റെ അമിതാവേശവുമില്ല.

തോറ്റ് പോയി തളര്‍ന്ന് വീണതല്ല ഈ കാണുന്നത്. വിജയിച്ച് നില്‍ക്കുന്നവന്റെ ആശ്വസിപ്പിക്കലാണ്. ഇങ്ങനെ ആശ്വസിപ്പിക്കാന്‍ അയാള്‍ക്ക് മാത്രമേ കഴിയൂ..

എങ്ങനെയാണ് ഈ മനുഷ്യനെ ഇഷ്ട്ടപ്പെടാതിരിക്കാന്‍ കഴിയുക.

അജ്മല്‍ നിഷന്ത്

ക്രിക്കറ്റ് കളിയെ അറിയാന്‍ തുടങ്ങിയ ടൈം മുതല്‍ ഇയാള്‍ അവിടുണ്ട്. ഇന്ന് അവര്‍ വിശ്വവും കീഴടക്കിയപ്പോളും അയാള്‍ ഒരു മുന്‍ നിര പോരാളിയായി കളം വാഴുന്ന മനോഹര കാഴ്ച.

സച്ചിന്‍ ഒരു ലോക കപ്പ് കിട്ടാന്‍ കാത്തിരുന്നു കാരീര്‍ അവസാനം അത് നേടിയപോലെ ദേ ഈ മനുഷ്യനും നേടിയിരിക്കുന്നു

റോസ് ടൈലര്‍, മാറ്റാരെക്കാളും നിങ്ങള്‍ ഇത് അര്‍ഹിക്കുന്നുണ്ട്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍