ഫൈനലിനിടെ സമ്മര്‍ദ്ദം താങ്ങാനാകാതെ ശുചിമുറിയില്‍ ഒളിച്ചു, വെളിപ്പെടുത്തലുമായി സൂപ്പര്‍ താരം

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ സമ്മര്‍ദം സഹിക്കാനാകാതെ ശുചിമുറിയില്‍ ഒളിച്ചിരുന്നതായി ന്യൂസീലന്‍ഡ് പേസര്‍ കൈല്‍ ജയ്മിസണിന്റെ വെളിപ്പെടുത്തല്‍. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ദിനം കിവീസ് ബാറ്റ് ചെയ്യുന്നതിനിടെയണ് ന്യൂസീലന്‍ഡ് പേസര്‍ കൈല്‍ ജയ്മിസണ്‍ ശുചിമുറിയില്‍ ഒളിച്ച് ആശ്വാസം കണ്ടെത്തിയത്.

മത്സരത്തിന്റെ അവസാനദിനം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും റോസ് ടെയ്ലറും വിജയലക്ഷ്യമായ 139 റണ്‍സ് സ്‌കോര്‍ പിന്തുടരുന്നതു ടീമംഗങ്ങള്‍ കണ്ടതു ഡ്രസിങ് റൂമിലെ ടിവിയിലായിരുന്നു.

എന്നാല്‍, പുറത്ത് ഇന്ത്യന്‍ ആരാധകര്‍ ഓരോ തവണ ആര്‍ത്തു വിളിക്കുമ്പോഴും വിക്കറ്റ് വീണെന്നു കരുതി കൂടുതല്‍ സമ്മര്‍ദത്തിലായി. തുടര്‍ന്ന് അല്‍പം നിശ്ശബ്ദതയ്ക്കായി ശുചിമുറിയില്‍ അടച്ചിരുന്നുവെന്ന് താരം അഭിമുഖത്തില്‍ വെളിപ്പെടുത്തി.

മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ആവെശകരമായ മത്സരത്തില്‍ 10 ഓവര്‍ മാത്രം ബാക്കി നില്‍ക്കേയാണ് ന്യൂസിലന്‍ഡ് ജയിച്ച് കയറിയത്. നീണ്ട 20 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് കിവീസ് ഒരു ഐസിസി കിരീടം സ്വന്തമാക്കിയത്.

You Might Also Like