ടെന്നീസ് ബോള്‍ മാത്രം കളിച്ച് ഐപിഎല്ലില്‍ അത്ഭുതം കാട്ടിയവന്‍, വോണെ അമ്പരപ്പിച്ച ഇന്ത്യയ്ക്കാരന്‍

പ്രണവ് തെക്കേടത്ത്

ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന ചില നിമിഷങ്ങള്‍ സമ്മാനിച്ച് വിസ്മൃതിയിലേക്ക് മാഞ്ഞുപോയവര്‍ ഒരുപാടുണ്ട് ഐപില്ലില്‍,ഒരുപക്ഷെ ഐപില്‍ എന്നൊരു പ്ലാറ്റ്ഫോം ഉണ്ടായതുകൊണ്ട് മാത്രമാവാം അവരൊക്കെ കുറച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടത് ….അങ്ങെനെയൊരു നാമമാണ് കമ്രാന്‍ ഖാന്‍ …

ഒരു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ പോലും പരിചയസമ്പത്തില്ലാത്ത ടെന്നീസ് ബോളില്‍ മാത്രം പന്തെറിഞ്ഞു ശീലിച്ചവനെ ,ഒരു പ്രാദേശിക ട്വന്റി ട്വന്റി ലീഗില്‍ നിന്ന് ആ കാലത്തെ രാജസ്ഥാന്‍ ടീം ഡയറക്ടര്‍ ആയ ഡാരന്‍ ബെറി കണ്ടെത്തുകയാണ്, ട്രയലില്‍ അവരെ അതിശയിപ്പിച്ച് ,പരിശീലന മത്സരത്തിലെ മികച്ച പ്രകടനങ്ങളിലൂടെ ആദ്യ ഇലവനില്‍ അയാള്‍ സ്ഥാനം സ്വന്തമാക്കുകയാണ് …..

പിന്നീടാ ആ 18കാരന്‍ മക്കുല്ലത്തിനെയും ഗെയ്‌ലിനെയും പവലിയനിലേക്ക് അയയ്ക്കുന്നുണ്ട് , 2009ലെ ഐപില്‍ ല്‍ ഓരോവറില്‍ ജയിക്കാന്‍ 7 റണ്‍സ് കൊല്‍ക്കത്തയ്ക്ക് വേണ്ട സാഹചര്യത്തില്‍ ഷെയിന്‍ വോണ്‍ ആ 18 കാരനെ വിശ്വസിക്കുമ്പോള്‍ 6 റണ്‍സ് മാത്രം വഴങ്ങി ആ മത്സരത്തെ അയാള്‍ സൂപ്പര്‍ ഓവറിലേക്ക് കടത്തുന്ന ഓര്‍മ്മകളുണ്ട് …

ആ ബൗളിംഗ് ആക്ഷനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ,പുതിയ ആക്ഷനിലുള്ള മടങ്ങി വരവുമൊക്കെ നടന്നെങ്കിലും പിന്നീടയാള്‍ക്ക് ആ നല്ല പ്രകടനങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല ….

അപ്പോഴും ഉത്തര്‍പ്രേദശില്‍ നിന്ന് 320ളം കിലോമീറ്റര്‍ താണ്ടിടേണ്ട ഉള്‍ഗ്രാമത്തില്‍ നിന്ന് വോണ്‍ എന്ന ജീനിയസിന്റെ വിശ്വാസം പിടിച്ചു വാങ്ങിയ ആ മുഖം ഓര്‍മ്മയില്‍ ഇന്നുമിങ്ങനെ നിറഞ്ഞു നില്‍ക്കുന്നുണ്ട് ..

ജന്മദിനാശംസകള്‍ കമ്രാന്‍ ഖാന്‍

കടപ്പാട്: ക്രിക്കറ്റ് ഡിപ്പോര്‍ട്ടേഴ്‌സ്

You Might Also Like