; )
വെസ്റ്റിന്‍ഡീസിനെതിരെ പൊള്ളാര്‍ഡിന്റെ വിക്കറ്റെടുത്തതിന് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡ തന്റെ സ്വസിദ്ധമായ ആഘോഷം പുറത്തെടുക്കാന്‍ മുതിര്‍ന്നു. പിന്നീട് എന്തോ ഓര്‍ത്ത വിധം റബാഡ ആ ആഘോത്തില്‍ നിന്നും പിന്മാറുകയും സാദാരണ പോലെ സഹതാരങ്ങളുമായി വിക്കറ്റ് ലഭിച്ചതിലുളള സന്തോഷം പങ്കുവെക്കുകയും ചെയ്തു.
KG was about to celebrate but then he remembered ICC 🙄😔 pic.twitter.com/gzzD3LwBFe
— EEMS (@NaeemahBenjamin) June 30, 2021
എന്നാല്‍ റബാഡ തന്റെ സ്വസിദ്ധമായ ആഹ്ലാദ പ്രകടനം നടത്താന്‍ മുതിരാതിരുന്നത് എന്നതിന് പിന്നില്‍ ഒരു ദുഖകരമായ കഥയുണ്ട്. നാല് വര്‍ഷം മുമ്പ് ഇംഗ്ലീഷ് താരം ബെന്‍സ്റ്റോക്‌സിനെ പുറത്താക്കിയതിന് പിന്നാലെ റബാഡ മുഖത്ത് തുപ്പുന്ന വിധത്തിലുളള തന്റെ സ്വസിദ്ധമായ ആഘോഷ പ്രകടനം നടത്തിയിരുന്നു. ഇതോടെ താരത്തിനെതിരെ ഐസിസി നടപടി സ്വീകരിക്കുകയും മോശം പെരുമാറ്റത്തിന് ഒരു ഡെമിറിത്ത് പോയന്റ് നല്‍കുകയും ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം റബാഡ സമാനമായ ആഘോഷം ആവര്‍ത്തിച്ചു. ഇംഗ്ലണ്ടിനെതിര ജോ റൂട്ടിനെ പുറത്താക്കിയപ്പോഴാണ് റബാറ അറിയാതെ സ്വസിദ്ധമായ ആഹ്ലാദ പ്രകടനം നടത്തിയത്. ഇതോടെ ഐസിസി ദക്ഷിണആഫ്രിക്കന്‍ സൂപ്പര്‍ താരത്തെ ഒരു മത്സരത്തില്‍ വിലക്കുകയും ചെയ്തു.
അതിന് ശേഷമാണ് റബാഡ വെസ്റ്റിന്‍ഡീസിനെതിരെ പൊള്ളാര്‍ഡിനെ പുറത്താക്കിയപ്പോള്‍ സമാനമായ ആഹ്ലാദ പ്രകടനം നടത്താനൊരുങ്ങിയത്. എന്നാല്‍ വിലക്കും പിഴയും മനസ്സിലേക്ക് ഒടിയെത്തിയതോടെയാണ് താരം ആ ആഹ്ലാദ പ്രകടനം പകുതിയ്ക്ക് വെച്ച് നിര്‍ത്തിയത് ആ കാഴ്ച്ച കാണാം