ഒന്നല്ല നാല് തവണ, ഡിബാലയെ വിടാതെ കൊറോണ, ഞെട്ടി ഫുട്‌ബോള്‍ ലോകം

Image 3
Football

ടൂറിന്‍: യുവന്റസിന്റെ സൂപ്പര്‍താരം പൗലോ ഡിബാലയെ വിടാതെ കോവിഡ് 19 വൈറസ് ബാധ. രോഗം സ്ഥിരീകരിച്ച് ആറ് ആഴ്ച്ച പിന്നിട്ടിട്ടും ഡിബാല രോഗത്തില്‍ നിന്നും മുക്തനായിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ആറാഴ്ചക്കിടെ നടത്തുന്ന നാലാമത്തെ പരിശോധനയുടെ ഫലവും പോസിറ്റീവാണെന്ന് ഇംഗ്ലീഷ് മാധ്യമമായ ദി മിററാണ് റിപ്പോര്‍ട്ടു ചെയ്തത്.

മാര്‍ച്ച് 21നാണ് ഡിബാല കോവിഡ് ബാധിതനാണെന്ന് സ്ഥിരീകരിച്ചത്. താരത്തിന്റെ കാമുകിയായ ഒറിയാന സബാറ്റിനിക്കും രോഗമുണ്ടായിരുന്നു.

ഡിബാലയോട് പൂര്‍ണ വിശ്രമത്തിലിരിക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതത്രേ. നേരത്തെ രോഗത്തിന്റെ തീവ്രത കുറഞ്ഞെന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരികയാണെന്നും താരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്ത ആരാധകരെ ഞെട്ടിക്കുന്നതാണ്. ഡിബാല, മാറ്റിയൂഡി, റുഗാനി എന്നിങ്ങനെ മൂന്നു യുവന്റസ് താരങ്ങള്‍ക്ക്? കൊറോണ ബാധയേറ്റെന്ന് സ്ഥിരീകരിച്ചിരുന്നു. സഹതാരങ്ങള്‍ക്ക്? രോഗം നേരത്തെ ഭേദമായിരുന്നു.

മെയ് നാല്? മുതല്‍ ഇറ്റാലിയന്‍ ക്ലബുകളിലെ താരങ്ങള്‍ക്ക് ഒറ്റയായും 18 മുതല്‍ ഒരുമിച്ചും പരിശീലനം നടത്താമെന്ന നിര്‍ദ്ദേശം വന്നിട്ടുണ്ട്. ഡിബാല ഇപ്പോഴും രോഗബാധിതനായി തുടരുന്നത് ഇതില്‍ മാറ്റങ്ങളുണ്ടാക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേ സമയം, ഡിബാല വൈറസ് ബാധിതനായി തുടരുന്ന കാര്യത്തില്‍ ഇതു വരെയും ഔദ്യോഗിക സ്ഥിരീകരണവും വന്നിട്ടില്ല.