വോൾവ്‌സ് സൂപ്പർതാരത്തിനായി യുവന്റസ് രംഗത്ത്, ജനുവരിയിൽ തന്നെ ടുറിനിലെത്തിച്ചേക്കും

പ്രീമിയർ ലീഗിലെ കുറുക്കന്മാരായ വോൾവ്സിനായി മികച്ച പ്രകടനം നടത്തുന്ന പോർച്ചുഗീസ്  യുവതാരമാണ്  പെഡ്രോ നേറ്റോ. താരത്തിനായി ഇറ്റാലിയൻ വമ്പന്മാരായ യുവന്റസ് ശ്രമമാരംഭിച്ചുവെന്നാണ് പുറത്തു വരുന്ന പുതിയ  റിപ്പോർട്ടുകൾ. സ്പാനിഷ് സൂപ്പർതാരമായ അടമ ട്രവോറെയെ വരെ ബെഞ്ചിലിരുത്തിയ പ്രകടനമാണ്  യുവന്റസിനെ  താരത്തിലേക്ക്  ശ്രദ്ധയാകർഷിച്ചിരിക്കുന്നത്.

ഇറ്റാലിയൻ മാധ്യമമായ  ടുട്ടോ സ്പോർട്ടാണു  ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. യൂറോപ്യൻ വമ്പന്മാരുടെയെല്ലാം ശ്രദ്ധയാകർഷിച്ച  പെഡ്രോ നെറ്റൊയെ പോലുള്ള മികച്ച യുവതാരങ്ങൾക്കായി യുവന്റസ് ശ്രമമരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുവന്റസിന്റെ വിലയിരുത്തലുകൾ പ്രകാരം നേറ്റോക്ക്  യുവന്റസിൽ വളരാൻ സാധിക്കുമെന്നും ഭാവിയിൽ സൂപ്പർതാരമാവാൻ സാധിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ജനുവരിയിൽ തന്നെ ടുറിനിലെത്തിക്കാനാണ് യുവന്റസിന്റെ നീക്കം.

വോൾവ്സിനായി മിന്നും പ്രകടനം പുറത്തെടുത്തതോടെ പോർച്ചുഗൽ ടീമിലേക്കും താരത്തിനു അവസരം ലഭിച്ചിരുന്നു. ആണ്ടോറക്കെതിരായി നടന്ന മത്സരത്തിൽ പോർചുഗലിനായി അരങ്ങേറ്റം കുറിക്കാൻ താരത്തിനു സാധിച്ചിരുന്നു. അരങ്ങേറ്റ മത്സരത്തിൽ തന്നെ പോർചുഗലിനായി ഗോൾനേടാൻ താരത്തിനു സാധിച്ചിരുന്നു. വോൾവ്സ് സൂപ്പർതാരമായ അടമ ട്രവോറെക്കായും യുവന്റസ് മുൻപ് ശ്രമിക്കുന്നുണ്ടെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു.

രണ്ടു താരങ്ങളിലൊരാളെ ടുറിനിലേക്ക് എത്തിക്കാനാവുമെന്നാണ് യുവന്റസ് പ്രതീക്ഷിക്കുന്നത്. യുവന്റസിന്റെ സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോക്ക് പകരക്കാരായാണ് ഈ താരങ്ങളെ യുവന്റസ് പരിഗണിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം റൊണാൾഡോക്ക് പുതിയ കരാർ നൽകാൻ യുവന്റസ് തയ്യാറല്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ. കരാറവസാനിക്കുന്നതിന് മുൻപ് താരത്തെ വിട്ടു കാശാക്കാനുമാണ് യുവന്റസിന്റെ പദ്ധതി.

You Might Also Like