ഡിബാലയെ നൽകി പോഗ്ബയെ സ്വന്തമാക്കാൻ യുവന്റസ്, ജനുവരിയിൽ യുണൈറ്റഡ് വിടാനൊരുങ്ങി പോൾ പോഗ്ബ

സ്വന്തം ഏജന്റായ മിനോ റയോളയുടെ അടുത്തിടെ നടത്തിയ പ്രസ്താവനകൾ സൂപ്പർതാരം പോൾ പോഗ്ബയുടെ യുണൈറ്റഡിലെ നിലനിൽപ്പിനെ സാരമായി ബാധിച്ചിരിക്കുകയാണ്. പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ആഗ്രഹിക്കുന്നുവെന്നു വ്യക്തമാക്കിയ ഏജന്റ് മിനോ റയോളയുടെ പ്രസ്താവനകൾക്കെതിരെ ക്ലബ്ബിനകത്തും പുറത്തുമായി വലിയ വിമര്ശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഈ ജനുവരിയിൽ തന്നെ പോഗ്ബക്ക് യുണൈറ്റഡിനു പുറത്തേക്കുള്ള വഴിയാണ് തുറന്നിരിക്കുന്നത്..

യുണൈറ്റഡിലെ താരത്തിന്റെ സാഹചര്യം മനസിലാക്കിയ പോഗ്ബയെ വളരെയധികം ഇഷ്ടപ്പെടുന്ന യുവന്റസ് താരത്തിനായി ശ്രമമാരംഭിച്ചിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ താരത്തിന്റെ വിലയാണ് യുവന്റസിനു വലിയ പ്രതിസന്ധിയായി തുടരുന്നത്. ഇതിനു പരിഹാരമായി മറ്റൊരു താരത്തെ ഡീലിൽ ഉൾപ്പെടുത്താനാണ് യുവന്റസ് ശ്രമിക്കുന്നത്.

പ്രമുഖ മാധ്യമമായ ഇഎസ്പിഎന്നിന്റെ റിപ്പോർട്ടുകൾ പ്രകാരം കോവിഡ് മൂലം സാമ്പത്തികമായി പിരിമുറുക്കത്തിലുള്ള യുവന്റസ് പോഗ്ബക്ക് പകരം നേരിട്ട് പണം നൽകാതെ സൂപ്പർതാരം പൗലോ ഡിബാലയെക്കൂടി യുണൈറ്റഡിനു നൽകാനുള്ള നീക്കമാണ് നടത്തുന്നതെന്നാണ് അറിയാനാവുന്നത്. ഡിബാലയോ അല്ലെങ്കിൽ മറ്റൊരു താരമായ ബെർണാഡെസ്കിയേയും യുവന്റസ് പോഗ്ബക്ക് പകരം നൽകാൻ ഉദ്ദേശിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

എന്തായാലും ജനുവരിയിൽ തന്നെ പോഗ്ബയെ കൈവിടാനാണ് യുണൈറ്റഡിന്റെ നീക്കം. ഏജന്റായ മിനോ റയോള യുവന്റസ് പോഗ്ബ ചേക്കേറാൻ സാധ്യതയുള്ള ക്ലബ്ബാണെന്നു വിവാദമായ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടിരുന്നു. എന്തായാലും പോഗ്ബക്ക്‌ പകരം മറ്റൊരു താരത്തെ ഉൾപ്പെടുത്താനുള്ള യുവന്റസിന്റെ നീക്കം ഡിബാലക്കോ അല്ലെങ്കിൽ ബെർണാഡെസ്ക്കിക്കോ ക്ലബ്ബിനു പുറത്തേക്കുള്ള വഴിയാണ് തെളിയുന്നത്.

You Might Also Like