സൂപ്പർ ലീഗ് ഇനി മുന്നോട്ടു കൊണ്ടുപോവുക അസാധ്യമാണ്, യുവന്റസ് ചീഫായ ആന്ദ്രേ ആഗ്നെല്ലിയുടെ വെളിപ്പെടുത്തൽ

യൂറോപ്യൻ സൂപ്പർലീഗിൽ നിന്നും ആറു ഇംഗ്ലീഷ് ക്ലബ്ബുകളടക്കം ഒമ്പതു ക്ലബ്ബുകൾ പിൻവാങ്ങിയതോടെ ഇനി സൂപ്പർലീഗ് പ്രൊജക്റ്റ്‌ മുന്നോട്ടുകൊണ്ട് പോവാൻ സാധ്യത കുറവാണെന്നു വ്യക്തമാക്കിയിരിക്കുകയാണ് സൂപ്പർ ലീഗിൻ്റെ സ്ഥാപകരിലൊരാളും യുവന്റസ്‌ ചീഫുമായ ആന്ദ്രേ ആഗ്നെല്ലി. ഇനി ഇത് വീണ്ടും സംഭവിക്കാനുള്ള സാധ്യതയുണ്ടോയെന്ന ചോദ്യത്തിനും ആഗ്നെല്ലി മറുപടി നൽകുകയുണ്ടായി.

ഇനി ഇതിനൊരു തുടർച്ചയുണ്ടാവാനുള്ള സാധ്യത കുറവാണെന്നാണ് ആഗ്നെല്ലി വ്യക്തമാക്കുന്നത്. ഇനി ബാക്കിയായി യുവന്റസും ബാഴ്സലോണയും റയൽ മാഡ്രിഡും മാത്രമാണ് ഇതു വരെയും ഔദ്യോഗികമമായി സൂപ്പർലീഗിൽ നിന്നും പിൻവാങ്ങാത്ത മൂന്നു ക്ലബ്ബുകൾ. ആരാധകരുടെ അഭിപ്രായം അറിഞ്ഞതിനു ശേഷം ബാഴ്സയും അധികം വൈകാതെ തന്നെ ഔദ്യോഗികമായി അറിയിക്കും.

റോയിറ്റർസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആഗ്നെല്ലി.
” ആ പ്രോജെക്ടിന്റെ മനോഹാരിതയിൽ ഞാൻ സംതൃപ്തനായിരുന്നു. ലോകത്തിലെ തന്നെ മികച്ച കോമ്പറ്റിഷനായി മാറാനുള്ള എല്ലാ സാധ്യതയും അതിനുണ്ടായിരുന്നു. പക്ഷെ നിലവിലെ സാഹചര്യത്തിൽ ഇതു ഇനി മുന്നോട്ടു കൊണ്ടു പോവാൻ സാധിക്കില്ലെന്നു സമ്മതിക്കേണ്ടിവരും.” ആഗ്നെല്ലി പറഞ്ഞു.

ഇതു ആരംഭിച്ച സമയത്ത് 24 മണിക്കൂറിനുള്ളിൽ നിരവധി ക്ലബ്ബുകൾ സൂപ്പർലീഗിലേക്ക് ചേരാനുള്ള താത്പര്യം പ്രകടിപ്പിച്ചു തന്നെ വിളിച്ചിരുന്നുവെന്നും ആഗ്നെല്ലി വെളിപ്പെടുത്തി. അധികം വൈകാതെ സൂപ്പർലീഗെന്ന പദ്ധതിക്ക് ഒരു അന്ത്യമാകുമെന്നാണ് ഫുട്ബോൾ ലോകവും പ്രതീക്ഷിക്കുന്നത്.

You Might Also Like