ക്രിക്കറ്റിനോട് ചതി കാട്ടിയത് ഓസ്ട്രേലിയ; വീഡിയോ കാണാം

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20 മത്സരത്തിനിടെ ഹെല്മറ്റിൽ പന്ത് കൊണ്ട് പരിക്കേറ്റ രവീന്ദ്ര ജഡേജയ്‌ക്ക് പകരം കൺകഷൻ സബ്‌സ്റ്റിറ്റ്യൂട്ടായി യുസ്‌വേന്ദ്ര ചഹാൽ ഗ്രൗണ്ടിലെത്തിയതാണ് ക്രിക്കറ്റ് ലോകത്തെ ഏറ്റവും പുതിയ വിവാദം. ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചും പരിശീലകൻ ജസ്റ്റിൻ ലാംഗറും നടപടിക്കെതിരെ മാച്ച് റഫറിയോട് എതിർപ്പുന്നയിക്കുകയും തർക്കിക്കുകയുംക് ചെയ്തിരുന്നു. ഓസീസ് ടീമിലെ പ്രമുഖരും നിരവധി ഓസീസ് ആരാധകരും വിമർശനവുമായി രംഗത്തെത്തുകയും ചെയ്തു.

എന്നാൽ ഇന്നലെ മാച്ച് റഫറിയുമായി പോലും തർക്കിക്കുകയും പ്രതികരിക്കുകയും ചെയ്ത പരിശീലകൻ ജസ്റ്റിൻ ലാംഗർ കളിക്കളത്തിൽ കാണിച്ച കള്ളത്തരം ഉയർത്തിക്കാട്ടുകയാണ് ഇന്ത്യൻ ആരാധകർ. 2003-04 സീസണിൽ ജസ്റ്റിൻ ലാംഗർ ഓസീസ് ടീമിനുവേണ്ടി കളിച്ചുകൊണ്ടിരിക്കുമ്പോൾ ശ്രീലങ്കൻ പര്യടനത്തിനിടെയാണ് സംഭവം.

ടെസ്റ്റ് മാച്ചിനിടെ ഫീൽഡ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ലാംഗർ ബെയ്‌ൽ കൈകൊണ്ട് തട്ടിയിട്ടു. തുടർന്ന് ബെയ്‌ൽ വീണു കിടക്കുന്നത് ചൂണ്ടിക്കാട്ടി ഓസീസ് താരങ്ങൾ വിക്കറ്റിനായി അപ്പീൽ ചെയ്യുകയായിരുന്നു. ഹാഷ്‌ഗൻ തിലകരത്നെ ഹിറ്റ് വിക്കറ്റ് ആയി എന്ന് ആരോപിച്ചായിരുന്നു അപ്പീൽ. എന്നാൽ ടിവി റീപ്ലെയിൽ ഹിറ്റ് വിക്കറ്റ് അല്ലെന്നും, പിച്ചിലൂടെ നടന്നുപോകുന്ന ലാംഗർ ഒരു കൈ കൊണ്ട് ബെയ്ൽ തട്ടിയിട്ടതാണെന്നും വ്യക്തമായി.ശേഷം ഒന്നും അറിയാത്ത പോലെ ലാംഗർ പോകുന്നതും റീപ്ലേകളിൽ കാണാം.

മൂന്നു മിനിട്ടോളം കളി തടസ്സപ്പെടുത്തിയ ഈ ചതിയെക്കാൾ ക്രിക്കറ്റിന്റെ മാന്യതക്ക് കോട്ടം വരുത്തിയ സംഭവങ്ങൾ ക്രിക്കറ്റ് ചരിത്രത്തിൽ കുറവാണ് എന്നാണ് ഇന്ത്യൻ ആരാധകർ തിരിച്ചടിക്കുന്നത്.

You Might Also Like