പ്രശംസാവഹം! ചെൽസി താരത്തിന്റെ റെഡ് കാർഡിനു കയ്യടിച്ചവരോട് ക്ഷുഭിതനായി ജർഗെൻ ക്ളോപ്പ്‌

Image 3
EPLFeaturedFootball

ഇന്നലെ ചെൽസിയുടെ തട്ടകത്തിൽ വെച്ചു നടന്ന പ്രീമിയർലീഗ് മത്സരത്തിൽ ലിവർപൂൾ എതിരില്ലാത്ത രണ്ടു ഗോളിന് ചെൽസിയെ തകർത്തിരുന്നു. സാഡിയോ മാനേയുടെ ഇരട്ടഗോളുകളാണ് ലിവർപൂളിന് വിജയം സമ്മാനിച്ചത്. ചെൽസിക്കു കിട്ടിയ പെനാൽറ്റി ജോർജ്ജിഞ്ഞോ മിസ്സാക്കിയതും ഗോൾകീപ്പർ കെപ്പയുടെ ഗോളിൽ കലാശിച്ച വലിയൊരു പിഴവും ചെൽസിക്ക് തിരിച്ചടിയാവുകയായിരുന്നു.

ചെൽസിതാരത്തിനു കിട്ടിയ ചുവപ്പു കാർഡായിരുന്നു മത്സരത്തിൽ വഴിത്തിരിവുണ്ടാക്കിയത്‌. 43-ാം മിനുട്ടിൽ ഹെൻഡേഴ്സണിൽ നിന്നും കിട്ടിയ മികച്ച പാസ്സ് സ്വീകരിച്ചു മുന്നേറിയ സാഡിയോ മാനെയെ പിറകിൽ നിന്നും പിടിച്ചു വീഴ്ത്തിയതിനു ആൻഡ്രിയാസ് ക്രിസ്റ്റൻസെനു റഫറി വീഡിയോ റഫറിയിങ്ങിനു ശേഷം ചുവപ്പു കാർഡ് നൽകുകയായിരുന്നു.

https://twitter.com/vidfooty1/status/1307727943519608832?s=19

എന്നാൽ ഈ സമയം നടന്ന മറ്റൊരു സംഭവത്തിന് ക്ളോപ്പിനു ആരാധകർക്കിടയിൽ വൻ സ്വീകാര്യത നേടിക്കൊടുത്തിരിക്കുകയാണ്. ക്രിസ്റ്റൻസെന്റെ മഞ്ഞക്കാർഡ് വീഡിയോ റഫറീയിങിലൂടെ ചുവപ്പു കാർഡ് വിധിച്ചപ്പോൾ ഡഗ്ഔട്ടിൽ ലിവർപൂളിന്റെ സഹതാരങ്ങളും സ്റ്റാഫുകളും കൈകൊട്ടുകയായിരുന്നു. എന്നാൽ ക്ളോപ്പ്‌ അപ്പോൾ അവരോട് രോഷാകുലനാവുകയാണ് ചെയ്തത്. നിങ്ങൾക്ക് വട്ടാണോ, ഇങ്ങനെ ഒരിക്കലും ഇവിടെ ചെയ്യാറില്ലെന്നും ക്ളോപ്പ്‌ ഉറക്കെ പറയുകയായിരുന്നു.

മത്സരശേഷം ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാനും അദ്ദേഹം മറന്നില്ല. “അത് എന്റെ കളിക്കാരായിരുന്നില്ല പക്ഷെ ഒരു സ്റ്റാഫായിരുന്നു. ഇക്കാര്യത്തെക്കുറിച്ച അദ്ദേഹത്തോട് ഞാൻ സംസാരിക്കുകയും ചെയ്തിട്ടുണ്ട്, അദ്ദേഹത്തിനു അത് മനസ്സിലായിട്ടുണ്ട്.”ക്ളോപ്പ്‌ പറഞ്ഞു. ക്ളോപ്പിന്റെ ഈ പ്രശംസനീയമായ പ്രവർത്തി താരങ്ങൾക്കിടയിലും ക്ളോപ്പിന്റെ യശസ്സ് വർധിപ്പിച്ചിട്ടുണ്ട്,