ലൈസസ്റ്റർ സൂപ്പർ താരത്തെ റാഞ്ചാനൊരുങ്ങി ലിവർപൂൾ, യുവതാരങ്ങളെ നോട്ടമിട്ട് ക്ളോപ്പ്
ഇംഗ്ലീഷ് പ്രീമയിര്‍ ലീഗ് ക്ലബ് ലൈസസ്റ്റര്‍ സിറ്റി മുന്നേറ്റനിര താരമായ ഹാര്‍വി ബാണ്‍സിനെ ഈ സമ്മറില്‍ തന്നെ സ്വന്തമാക്കാനൊരുങ്ങിയിരിക്കുകയാണ് ചാമ്പ്യന്‍മാരായ ലിവര്‍പൂള്‍. ഈ സീസണ്‍ മുതലാണ് ബ്രെണ്ടന്‍ റോഡ്ജേഴ്‌സിന്റെ റോഡ്ജേഴ്‌സിന്റെ കീഴില്‍ ബാണ്‍സ് ലൈസസ്റ്ററിനു വേണ്ടി കളിക്കാന്‍ തുടങ്ങിയതെങ്കിലും താരത്തിന്റെ വേഗതയും ഊര്‍ജസ്വലതയും ക്‌ളോപ്പിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്.
ഇംഗ്ലണ്ട് അണ്ടര്‍ 20 രാജ്യാന്തരതാരത്തില്‍ നിന്നും ഇനിയും കൂടുതല്‍ പ്രതീക്ഷിക്കാമെന്നാണ് ജര്‍ഗന്‍ ക്‌ളോപ്പ് വിശ്വസിക്കുന്നത്. 23 ഗോളുകള്‍ നേടി ജെയ്മി വാര്‍ഡിയെ പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ടിനര്‍ഹനാക്കുന്നതില്‍ ബാണ്‍സിന്റെനിസ്വാര്‍ത്ഥമായ കൂട്ടുകെട്ടിന്റെ വലിയ പങ്കുണ്ട്.
ആദം ലല്ലാന ഫ്രീ ട്രാന്‍സ്ഫറില്‍ ക്ലബ്ബ് വിട്ടതോടെസ്‌ക്വാഡിന്റെ വലിപ്പം കൂട്ടാനുള്ള ശ്രമത്തിലാണ് ക്‌ളോപ്പ്. കൂടാതെ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം കൊടുക്കുന്ന ക്‌ളോപ്പിന്റെ കീഴില്‍ വളര്‍ന്നു വരാന്‍ ബാണ്‍സിന് സാധിച്ചേക്കും. കൂടുതല്‍ പൊസിഷനുകളില്‍ ഒരുപോലെ കളിക്കാന്‍ സാധിക്കുന്ന താരത്തിനെ കുറഞ്ഞ വിലക്കു ലൈസസ്റ്ററില്‍ നിന്നും റാഞ്ചാന്‍ എന്തായാലും ലിവര്‍പൂളിനു സാധിക്കില്ലെന്നുറപ്പാണ്.
ബാണ്‍സിനെ കൊണ്ടുവരുന്നതോടെ മുന്നേറ്റത്രയത്തിലെ ഇടതുഭാഗത്തും മിഡ്ഫീല്‍ഡിലും ഒരു പോലെ താരത്തിനു തിളങ്ങാനാവുമെന്നാണ് ക്‌ളോപ്പ് പ്രതീക്ഷിക്കുന്നത്. യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ മികവ് പുലര്‍ത്തുന്ന ലിവര്‍പൂളില്‍ ബാണ്‍സിനു കരിയറില്‍ മികച്ച തുടക്കം തന്നെ ലഭിക്കുമെന്നുറപ്പാണ്.