പട്ടാളക്കാരന്റെ മകന്‍ ക്രിക്കറ്റ് താരമായ കഥ, അതൊരു വല്ലാത്തൊരു കഥയാണ്

മുഹമമദ് അലി ശിഹാബ്

Dhruv Jurel

ധ്രുവ് ജുറള്‍ അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ സല്യൂട്ട് ചെയ്തിരുന്നു..

1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ ആര്‍മിയുടെ ഓഫീസറായിരുന്ന നേം സിങ്ങ് ജുറെലിന്റെ മകനാണ് ധ്രുവ്.

അച്ഛനെ പോലെ തന്നെ ആര്‍മിയില്‍ ചേരണമെന്ന രീതിയില്‍ പഠനത്തിനും NDA ടെസ്റ്റുകള്‍ക്കും വേണ്ടി തയ്യാറെടുപ്പ് നടത്തിയിരുന്ന താരം പിന്നീട് ക്രിക്കറ്റില്‍ താല്‍പര്യം വരുന്നതോടെ ശ്രദ്ധ മുഴുവന്‍ ഇതിലേക്ക് തിരിക്കുകയായിരുന്നു.

ക്രിക്കറ്റ് ക്യാംപുകളില്‍ പ്രാക്ടീസ് തുടങ്ങിയ സമയത്ത് അന്ന് ഏഴായിരത്തിന് മുകളില്‍ രൂപ വരുന്ന ക്രിക്കറ്റ് കിറ്റ് മേടിക്കാന്‍ അച്ഛന്‍ സമ്മതിക്കാതിരുന്നപ്പോള്‍ അമ്മയുടെ സ്വര്‍ണ്ണം വിറ്റാണ് അത് ധ്രുവ് സ്വന്തമാക്കുന്നത്, അതേ ധ്രുവ് താന്‍ വൈസ് ക്യാപ്റ്റനായ അണ്ടര്‍ 19 വേള്‍ഡ് കപ്പിലൂടെ കിട്ടിയ വരുമാനത്തിലൂടെ ഒരു ഹോം ജിം തന്നെ നിര്‍മിച്ചെടുക്കുന്നുണ്ട്..

അവിടെന്നങ്ങോട്ട് പിന്നെ ഐപിഎല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം തുടങ്ങി നല്ല നേരമാണ് ധ്രുവിന്..

You Might Also Like