ഒട്ടും ശുഭസൂചനയല്ലിത്, ഇന്ത്യയെ വിധി വേട്ടയാടുമോ?

Image 3
CricketTeam India

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിയാ കൈമെയ് മറന്നുളള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ഈ മാസം സതാപ്റ്റണില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ ഏറ്റുമുട്ടുന്നതു കാണാന്‍ ക്രിക്കറ്റ് ലോകവും ഉറ്റു നോക്കുകയാണ്.

എന്നാല്‍ മത്സരം ആരംഭിക്കുന്ന ജൂണ്‍ 18 ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആത്ര നല്ല ദിവസമല്ല. മുമ്പ് ആ തിയതിയില്‍ ഇറങ്ങിയ മത്സരത്തിലെല്ലാം ഇന്ത്യ തോറ്റിട്ടുണ്ട് എന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം.

2017 ജൂണ്‍ പതിനെട്ടിന് ഇന്ത്യന്‍ ടീം രണ്ടാം ചാമ്പ്യന്‍ ട്രോഫി കിരീടം ലക്ഷ്യമാക്കി ഫൈനലില്‍ പാകിസ്ഥാനെതിരെ ഇറങ്ങിയപ്പോള്‍ തോല്‍വിയായിരുന്നു ഫലം. ദുര്‍ബലരായ സിംബാബ് വെയ്ക്കെതിരെ ഇന്ത്യ ടി20 മത്സരത്തില്‍ പരാജയപ്പെട്ടതും ഒരു ജൂണ്‍ 18 നാണ്.

2016 ജൂണ്‍ 18ന് നടന്ന മത്സരത്തില്‍ എതിര്‍ ടീം ഉയര്‍ത്തിയ 170 റണ്‍സ് ടോട്ടല്‍ മറികടക്കാന്‍ ഇന്ത്യന്‍ ടീമിന് കഴിഞ്ഞില്ല. ഇതുവരെ ഒരു ഐ.സി.സി കിരീടം പോലും കോഹ്ലിക്ക് കീഴില്‍ ഇന്ത്യ നേടിയിട്ടില്ല എന്നതും ആരാധകരുടെ ആശങ്ക വര്‍ധിപ്പിക്കുന്നു.

അതേസമയം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിലെത്തി. മുംബൈയില്‍ നിന്നുള്ള ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ ഒന്നിച്ചാണ് ഇംഗ്ലണ്ടില്‍ വന്നിറങ്ങിയത്.