മെസി സിറ്റിയിലേക്ക് വരരുതെന്നു ആഗ്രഹിക്കുന്നു, യുണൈറ്റഡിനു നല്ലതല്ലെന്നു യുവാൻ മാട്ട

സൂപ്പർതാരം ലയണൽ മെസി ബാഴ്സ വിടാൻ ആഗ്രഹമറിയിച്ചതോടെ ഏറ്റവും കൂടുതൽ മെസി ചേക്കേറുമെന്നു അഭ്യൂഹങ്ങൾ ഉയർന്നു വന്ന ക്ലബ്ബാണ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി. തന്റെ പ്രിയപരിശീലകനായ പെപ്‌ ഗാർഡിയോളക്കൊപ്പം ഒന്നിക്കുമെന്ന അഭ്യൂഹങ്ങളാണ് പ്രധാനമായും ഉയർന്നു വന്നത്. എന്നാൽ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് യുണൈറ്റഡ് താരം യുവാൻ മാട്ട.

ലോറിയസിന്റെ അംബാസ്സഡറായി പങ്കെടുത്ത ചടങ്ങിൽ സംസാരിക്കുകയായിരുന്നു മാട്ട. ഒരു മെസി ആരാധകൻ എന്ന നിലക്ക് സിറ്റിയിലേക്ക് വരുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലെന്നാണ് മാട്ട അഭിപ്രായപ്പെട്ടത്. അത് തന്റെ ടീമായ യുണൈറ്റഡിന്റെ ഭാവിക്കു നല്ലതല്ലെന്നാണ് മാട്ടയുടെ പക്ഷം.ഇതിനെ ഉദ്ധരിച്ച് ഇംഗ്ലീഷ് മാധ്യമമായ മിറർ ആണ് താരത്തിന്റെ വാക്കുകൾ റിപ്പോർട്ടു ചെയ്തിരിക്കുന്നത്.

“ഞാൻ ആഗ്രഹിക്കുന്നില്ല, എന്റെ ക്ലബ്ബിന്റെ നല്ലതിനു വേണ്ടി ഞാനത് ആഗ്രഹിക്കുന്നില്ല. പ്രൊഫഷണൽ ഫുട്ബോളിൽ ഞാൻ മനസിലാക്കിയ ഒരു കാര്യം നമുക്ക് നിയന്ത്രിക്കാൻ കഴിയുന്ന കാര്യങ്ങളിൽ മാത്രം ശ്രദ്ധ കൊടുക്കുക. കഴിയാത്ത കാര്യങ്ങളെ മറക്കുക. അദ്ദേഹത്തോട് എപ്പോഴും എനിക്കൊരു മൃദുലവികാരമാണുള്ളത്. മെസിയെപ്പോലൊരു താരത്തിനോട്‌ അതു തോന്നുക വളരെ എളുപ്പമാണ്.”

എപ്പോഴെല്ലാം അദ്ദേഹത്തിന്റെ കളി ഞാൻ കാണാറുണ്ടോ അപ്പോഴെല്ലാം അദ്ദേഹമെന്റെ ജീവിതം മികച്ചതാക്കാറുണ്ട്. ഞാൻ ഒരു മികച്ച താരത്തിനുള്ള ട്രോഫി നൽകുകയാണെങ്കിൽ എല്ലാ കൊല്ലവും ഞാൻ അദ്ദേഹത്തിനത് നൽകും. എക്കാലത്തെയും മികച്ചതാരത്തിനുള്ള ട്രോഫിയും ഞാൻ നൽകും. കാരണം അദ്ദേഹം തന്റെ കരിയറിൽ ചെയ്തതും ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നതും അവിശ്വസനീയമായ കാര്യങ്ങളാണ്. ഞാൻ എന്റെ സുഹൃത്തുക്കളുമായി നേരമ്പോക്കിലേർപ്പെടാറുണ്ട്. അപ്പോൾ ആർക്കെങ്കിലും മോശം ദിവസമാണെങ്കിൽ ഞാൻ യൂട്യൂബിൽ മെസിയുടെ വീഡിയോകൾ കാണിച്ചു കൊടുക്കും. അപ്പോൾ ആ ദിവസം മികച്ചയി മാറുന്നു. ” മാട്ട പറഞ്ഞു

You Might Also Like