അവന് പകരം ആരെ തന്നാലും വേണ്ട, ബ്രൂണോയ്‌ക്കെതിരെ മൗറിഞ്ഞോ
പോര്‍ട്ടുഗീസ് താരം ബ്രൂണോ ഫെര്‍ണാണ്ടസിനെ കഴിഞ്ഞ സമ്മറില്‍ സ്‌പോര്‍ട്ടിംഗ് ലിസ്ബണില്‍ നിന്ന് തങ്ങളുടെ കൂടാരത്തിലെത്തിക്കാന്‍ ടോട്ടനം ഹോട്‌സ്പര്‍ ശ്രമിച്ചിരുന്നെങ്കിലും ട്രാന്‍ഫര്‍ തുകയുമായി ഇരു ക്ലബ്ബുകള്‍ക്കും ഒത്തു പോകാനാകാത്ത സാചചര്യത്തില്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പകരമായി റയല്‍ ബെറ്റിസില്‍ നിന്ന് അര്‍ജന്റീനന്‍ മിഡ്ഫീല്‍ഡര്‍ ലോ സെല്‍സൊയെ ലോണില്‍ വാങ്ങുകയായിരുന്നു.
റയല്‍ ബെറ്റിസില്‍ പൊച്ചെട്ടിനോയുടെ കീഴില്‍ അവസരങ്ങള്‍ കുറഞ്ഞ ലോ സെല്‍ സോക്ക് പുതുജീവന്‍ നല്‍കിയാണ് ജോസെ മൗറിഞ്ഞോയുടെ വരവാണ്. മൗറിഞ്ഞോ വന്നതോടുകൂടി ലോ സെല്‍ സോയെ 27 മില്യണ് റയല്‍ ബെറ്റിസില്‍ നിന്ന് വാങ്ങുകയായിരുന്നു.
ഈ സീസണില്‍ 68 മില്യണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയ ബ്രൂണോ ഫെര്‍ണാണ്ടസ് കുറഞ്ഞ സമയം കൊണ്ട് തന്നെ പ്രീമിയര്‍ ലീഗിന്റെ സൂപ്പര്‍താരനിരയിലേക്ക് ഉയരുകയാണുണ്ടായത്. എട്ടു ഗോളോടുകൂടി മാഞ്ചസ്റ്റര്‍ യുണെറ്റഡിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ ബ്രൂണോക്ക് സാധിച്ചു.
എന്നാല്‍ ബ്രൂണോ ഫെര്‍ണാണ്ടസിനെ നഷ്ടപ്പെടുത്തിയതില്‍ എനിക്ക് നഷ്ടബോധമൊന്നുമില്ലെന്നാണ് മൗറിഞ്ഞോ പ്രതികരിച്ചത്.
‘ബ്രൂണോ ഫെര്‍ണാണ്ടസിനു പകരമായാണ് ലൊ സെല്‍സോയെ വാങ്ങിയതെന്ന് എനിക്ക് അറിവില്ലായിരുന്നു. അത് സത്യമാണെങ്കില്‍ ഇനി ബ്രൂണോ ഫെര്‍ണാണ്ടസല്ല മറ്റൊരു കളിക്കാരനെ തന്നാലും സെല്‍സോയെ വിട്ടു കൊടുക്കില്ല’ ബ്രൂണോ ഫെര്‍ണാണ്ടസിനെ ആവശ്യമില്ല, ടോട്ടനം നഷ്ടപ്പെടുത്തിയതിനെ പറ്റി ചോദിച്ചപ്പോള്‍ സ്‌കൈ സ്‌പോര്‍ട്‌സി നോട് മൗറിഞ്ഞോ പ്രതികരണം ഇപ്രകാരമായിരുന്നു