തീപ്പൊരി സെഞ്ച്വറി, ഫോമിന്റെ അങ്ങേയറ്റത്ത് ബട്‌ലര്‍, അപൂര്‍വ്വ നേട്ടം

യുഎഇയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍. 67 പന്തില്‍ ആറ് വിതം സിക്‌സും ഫോറും സഹിതമാണ് പുറത്താകാതെ 101 റണ്‍സ് ബട്‌ലര്‍ സ്വന്തമാക്കിയത്.

മറ്റ് ബാറ്റര്‍മാരെല്ലാം റണ്‍സ് നേടാന്‍ ബുദ്ധിമുട്ടിയ പിച്ചില്‍ 45 പന്തിലാണ് ബട്ലര്‍ അര്‍ധസെഞ്ച്വറിയിലെത്തിയത്. അടുത്ത 22 പന്തില്‍ ബട്ലര്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. ഇന്നിംഗ്‌സിലെ അവസാന പന്തില്‍ സിക്‌സടിച്ചാണ് ബട്ലര്‍ ടി20 ക്രിക്കറ്റിലെ ആദ്യ ടി20 രാജ്യാന്തര സെഞ്ച്വറിയിലെത്തിയത്.

ഇതോടെ അപൂര്‍വ്വ നേട്ടവും ബട്‌ലര്‍ സ്വന്തമാക്കി. ടി20 ക്രിക്കറ്റില്‍ തന്റെ ആദ്യ രാജ്യാന്തര സെഞ്ച്വറി നേടിയ ബട്ലര്‍ ഇംഗ്ലണ്ടിനായി ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും സെഞ്ച്വറി നേടുന്ന ആദ്യ ബാറ്ററെന്ന നേട്ടം സ്വന്തമാക്കി.

ഇതിന് പുറമെ ടി20 ലോകകപ്പില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ മാത്രം ഇംഗ്ലണ്ട് ബാറ്ററുമാണ് ബട്ലര്‍. 2014ലെ ലോകകപ്പില്‍ സെഞ്ച്വറി നേടിയ അലക്‌സ് ഹെയില്‍സാണ് ലോകകപ്പിലെ സെഞ്ചുറി നേട്ടത്തില്‍ ഇംഗ്ലണ്ട് ടീമില്‍ ബട്ലറുടെ മുന്‍ഗാമി.

You Might Also Like