ആദ്യ പ്രതികരണവുമായി മെസിയുടെ പിതാവ്, എല്ലാ കണ്ണും ബാഴ്‌സലോണയിലേക്ക്‌

Image 3
FeaturedFootballLa Liga

ബാഴ്‌സ-മെസി ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കൂടിക്കാഴ്ച്ചക്കായി മെസിയുടെ പിതാവും ഏജന്റുമായ ജോർഹേ മെസി ബാഴ്സലോണയിലെത്തിച്ചേർന്നു. ഇന്നു രാവിലെയാണ് അദ്ദേഹം ബാഴ്സലോണയിൽ പറന്നിറങ്ങിയത്. ബാഴ്സലോണയിൽ എത്തിയ ശേഷം താമസസ്ഥലത്തേക്ക് തിരിക്കുകയായിരുന്നു.

മെസിയുടെ ജന്മനാടായ റൊസാരിയോയിൽ നിന്നാണ് അദ്ദേഹം ബാഴ്സലോണയിലേക്ക് തിരിച്ചെത്തിയത്. നിരവധി മാധ്യമ പ്രവർത്തകരാണ് അദ്ദേഹത്തോട് സംസാരിക്കാനായി കാത്തുനിന്നിരുന്നത്. എന്നാൽ വളരെ കുറച്ചു മാത്രം സംസാരിച്ച് അദ്ദേഹം മാധ്യമപ്രവർത്തകരിൽ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു. എനിക്കൊന്നുമറിയില്ല എന്നാണ് അദ്ദേഹം ചോദ്യങ്ങളോട് പ്രതികരിച്ചത്.

“എനിക്കൊന്നും അറിയില്ല. ഇതല്പം ബുദ്ദിമുട്ടേറിയ ഒന്നാണ്. ഞാൻ ഇതുവരെ ഗാർഡിയോളയുമായി സംസാരിച്ചിട്ടില്ല” ജോർഹെ മെസി മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തി. മെസിയുടെ ട്രാൻസ്ഫർ സംബന്ധിച്ച വളരെ നിർണായകമായ കൂടികാഴ്ച്ചയാണ് ഇതെന്നാണ് കണക്കാക്കപ്പെടുന്നത്. മെസിയെ പ്രതിനിധീകരിച്ചു കൊണ്ട് പിതാവും ക്ലബ്ബിന്റെ ഭാഗത്തു നിന്ന് പ്രസിഡന്റ്‌ ബർതോമ്യുവും തമ്മിലാണ് ചർച്ചകൾ നടക്കുന്നത്.

ക്ലബ്ബ് വിടണമെന്ന മെസിയുടെ നിലപാട് പിതാവ് ക്ലബ്ബുമായി ചർച്ച നടത്തിയേക്കും. എന്നാൽ മെസിയെ ബാഴ്സയിൽ നിലനിർത്തുന്നതിനെക്കുറിച്ചായിരിക്കും ബർതോമ്യുവിനൊപ്പം ബാഴ്സയുടെ ശ്രമം . അതിനാൽ തന്നെ കൂടിക്കാഴ്ച്ചയിലെ അന്തിമ തീരുമാനം ആരുടെ ഭാഗത്തേക്കാണ് അനുകൂലമാവുക എന്ന ആകാംക്ഷയിലാണ് ആരാധകരുള്ളത്.